ജിബ്രാനു പകരം ടാഗോർ; ഇം​റാൻ വെ​ട്ടി​ൽ 

23:44 PM
19/06/2019
imran-khan

ഇ​സ്​​ലാ​മാ​ബാ​ദ്: വി​ഖ്യാ​ത​നാ​യ ല​ബ​നീ​സ്- അ​മേ​രി​ക്ക​ന്‍ ക​വി ഖ​ലീ​ല്‍ ജി​ബ്രാ​​െൻറ വാ​ക്കു​ക​ള്‍ എ​ന്നു പ​റ​ഞ്ഞ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​​െൻറ ക​വി​താ​ശ​ക​ല​ങ്ങ​ള്‍ ട്വീ​റ്റ് ചെ​യ്ത് പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ വെ​ട്ടി​ലാ​യി.  ഇം​റാ​​െൻറ ലോ​ക​വി​വ​ര​ത്തെ പ​രി​ഹ​സി​ച്ച് ട്വി​റ്റ​റി​ല്‍ ട്രോ​ളു​ക​ൾ​കൊ​ണ്ട്​ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്.

ഖ​ലീ​ല്‍ ജി​ബ്രാ​​െൻറ വാ​ക്കു​ക​ള്‍ അ​തി​​െൻറ പൂ​ര്‍ണ​മാ​യ അ​ര്‍ഥ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കു​ന്ന​വ​ര്‍ ജീ​വി​ത​ത്തി​ല്‍ സം​തൃ​പ്തി ക​ണ്ടെ​ത്തു​ന്നു എ​ന്നാ​ണ്​ ഖ​ലീ​ല്‍ ജി​ബ്രാ​​േ​ൻ​റ​തെ​ന്ന പേ​രി​ല്‍ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​​െൻറ ‘ജീ​വി​തം’ എ​ന്ന പ്ര​ശ​സ്ത​മാ​യ ക​വി​ത​യി​ലെ വ​രി​ക​ള്‍ ഇം​റാ​ൻ ട്വീ​റ്റ് ചെ​യ്ത​ത്.  ഇ​ൻ​റ​ര്‍നെ​റ്റി​ല്‍ ആ​രോ എ​ഡി​റ്റ് ചെ​യ്​​ത ഇ​മേ​ജെ​ടു​ത്ത്​  ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രി​ഹാ​സ​ങ്ങ​ള്‍ നി​റ​ഞ്ഞി​ട്ടും ട്വീ​റ്റ് പി​ന്‍വ​ലി​ച്ചി​ട്ടി​ല്ല. പ​റ്റി​യ അ​മ​ളി മ​ന​സ്സി​ലാ​യി​ല്ലേ എ​ന്നും ആ​ളു​ക​ള്‍ ചോ​ദി​ക്കു​ന്നു​ണ്ട്. പാ​കി​സ്താ​​െൻറ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ത്ര​ക്കു വി​വ​ര​മേ​യു​ള്ളൂ എ​ന്നു​വ​രെ എ​തി​രാ​ളി​ക​ള്‍ പ​രി​ഹ​സി​ക്കു​ന്നു. 

Loading...
COMMENTS