Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാൻ, ബംഗ്ലാദേശ് അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് ഇംറാൻ ഖാൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താനിൽ ജനിച്ച അഫ്ഗാൻ, ബംഗ്ലാദേശ് അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ. 15 ലക്ഷത്തോളം വരുന്ന ഇവർക്ക് പാസ്പോർട്ടും മറ്റു സർക്കാർ രേഖകളും നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
13 ലക്ഷത്തിലേറെ അഫ്ഗാൻ അഭയാർഥികൾ പാകിസ്താനിൽ കഴിയുന്നുണ്ട്. രണ്ടു ലക്ഷത്തോളം ബംഗ്ലാദേശികളും രാജ്യത്തുണ്ട്. കഴിഞ്ഞ മുപ്പതു വർഷമായി പൗരത്വം ലഭിക്കാതെ കഴിയുന്നവർക്ക് ആശ്വാസകരമാണ് ഇംറാൻ ഖാെൻറ പ്രഖ്യാപനം. നേരത്തെ അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിന് നിയമം കൊണ്ടുവന്നിരുന്നെങ്കിലും പ്രായോഗിക നടപടികൾ മുൻ സർക്കാറുകൾ കൈക്കൊണ്ടിരുന്നില്ല.
Next Story
