Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇമ്രാൻ ഖാൻ വീണ്ടും...

ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി

text_fields
bookmark_border
imran-khan
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ തെ​ഹ്​​രീ​കെ ഇ​ൻ​സാ​ഫ് പാർട്ടി നേതാവ്​ ഇമ്രാൻ ഖാൻ മൂന്നാമതും വിവാഹിതനായി. ആത്​മീയ ഉപദേഷ്​ടാവ്​ ബുഷ്​റ മനേകയെയാണ്​ വിവാഹം ചെയ്​തതെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

രാഷ്​ട്രീയക്കാരനായി മാറിയ ക്രിക്കറ്റ്​ താരം ഞായറാഴ്​ച ലാഹോറിൽ നടന്ന ലളിത ചടങ്ങിലാണ്​ പിങ്കി പിർ എന്ന്​ വിളിപ്പേരുള്ള ബുഷ്​റയെ വിവാഹം ചെയ്​തത്​. ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനാകു​െമന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും സ്​​ഥീരീകരണമുണ്ടായിരുന്നില്ല. 

ജെമീമ ഗോൾഡ്​ സ്​മിത്തിനെ 1995 ൽ വിവാഹം ചെയ്​ത ഖാൻ ഒമ്പത്​ വർഷത്തിനു ശേഷം വിവാഹമോചിതനായി. രണ്ടാമത്​ ടി.വി അവതാരകയായ റഹം ഖാനെ വിവാഹം ചെയ്​തു. എന്നാൽ, 10 മാസം മാത്രമേ ആ ബന്ധവും നീണ്ടുള്ളൂ. തുടർന്നാണ്​  40കാരിയായ ബുഷ്​റ മനേക​െയ വിവാഹം ചെയ്യാൻ തീരുമാനിച്ചത്​. ബുഷ്​റയും നേരത്തെ വിവാഹിതയായിരുന്നു. അതിൽ രണ്ടു മക്കളുമുണ്ട്​. ആ ബന്ധം ഉ​പേക്ഷിച്ചാണ്​ ഇമ്രാൻ ഖാനെ വിവാഹം ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsspiritual guideBushra ManekaTehreek-e-InsafPakistan PM Imran Khan
News Summary - Imran Khan married spiritual guide Bushra Maneka - World News
Next Story