ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കോവിഡ് പരിശോധനക്ക് വിധേയ നായേക്കും. സമ്പർക്ക വിലക്കിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് അദ്ദേഹത്തിെൻറ ഡോക്ടർ അറിയിച്ചു. കഴിഞ്ഞയാഴ്ച ഇംറാൻ ഖാനെ സന്ദർശിച്ച പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫൈസൽ ഇദ്ദിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
ചൊവ്വാഴ്ച ഇംറാൻ ഖാനെ സന്ദർശിച്ചിരുന്നതായും കോവിഡ് പരിശോധനക്ക് വിധേയമാകാൻ നിർദേശിച്ചതായും ഷൗക്കത്ത് ഖാനൂം മെമോറിയൽ കാൻസർ സെൻറർ സി.ഇ.ഒ കൂടിയായ ഡോ. ഫൈസൽ സുൽത്താൻ പറഞ്ഞു.