Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ സൈന്യത്തിെൻറ പാവയെന്ന് മുൻ ഭാര്യ
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് നേതാവ് ഇംറാൻ ഖാൻ സൈന്യത്തിെൻറ കളിപ്പാവയാണെന്ന് മുൻ ഭാര്യ റഹം ഖാൻ. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയാണ് ഇംറാെൻറ പാർട്ടി മുന്നിലെത്തിയതെന്നും അവർ ആരോപിച്ചു.
സൈന്യത്തിെൻറ തീരുമാനങ്ങളായിരിക്കും ഇംറാൻ നടപ്പാക്കുക. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോടും സൈന്യത്തിെൻറ നിലപാടുതന്നെയായിരിക്കും ഇംറാനും പിന്തുടരുകയെന്നും അവർ കൂട്ടിച്ചേർത്തു.
തെൻറ ആത്മകഥയിൽ ഇംറാനെതിരെ നിരവധി ആരോപണങ്ങൾ നിരത്തിയിട്ടുണ്ട് റഹം. ഇംറാെൻറ വിജയത്തിൽ ആദ്യ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത് അഭിനന്ദിച്ചിരുന്നു.
Next Story
