ചെലവു ചുരുക്കൽ: ഇംറാൻ ഖാൻ യു.എസ്​ യാത്രയിൽ ഹോട്ടലുകൾ ഒഴിവാക്കുന്നു

01:15 AM
09/07/2019
imran-khan

ഇ​സ്​​ലാ​മാ​ബാ​ദ്​: ചെ​ല​വു​ ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​ക്​ പ്ര​സി​ഡ​ൻ​റ്​ ഇം​റാ​ൻ ഖാ​ൻ യു.​എ​സ്​ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഹോ​ട്ട​ൽ താ​മ​സം ഒ​ഴി​വാ​ക്കി പാ​ക്​ അം​ബാ​സ​ഡ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ താ​മ​സി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. 
ജൂ​ലൈ 21 മു​ത​ൽ 23 വ​രെ​യു​ള്ള ത്രി​ദി​ന സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത്​ അം​ബാ​സ​ഡ​റു​ടെ വ​സ​തി​യി​ൽ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം.

പാ​ക്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ ര​ക്ഷി​ക്കാ​ൻ മൂ​ന്നു​ വ​ർ​ഷ​ത്തേ​ക്ക്​ 600 കോ​ടി യു.​എ​സ്​ ഡോ​ള​റി​​െൻറ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി (ഐ.​എം.​എ​ഫ്) അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളും ഐ.​എം.​എ​ഫ്​ മു​ന്നോ​ട്ടു​ വെ​ച്ചി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, അം​ബാ​സ​ഡ​റു​െ​ട വ​സ​തി​യി​ൽ താ​മ​സി​ക്കു​ന്ന​ത്​ സ​ന്ദ​ർ​ശ​ന​ച്ചെ​ല​വ്​​ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ യു.​എ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മോ വാ​ഷി​ങ്​​ട​ൺ ന​ഗ​ര​സ​ഭ​യോ നി​ർ​ദേ​ശ​ത്തോ​ട്​ വേ​ണ്ട​ത്ര താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല.

Loading...
COMMENTS