Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാഫിസ് സഇൗദിനെതിരെ ഇന്ത്യ തെളിവുകൾ നൽകിയില്ലെന്ന് പാക് പ്രധാനമന്ത്രി
text_fieldsbookmark_border
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകൻ ഹാഫിസ് സഇൗദിനെതിരെ ഇന്ത്യ തെളിവുകൾ നൽകിയിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി. എന്നാൽ, സഇൗദിനെതിരായ കേസുകൾ തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് അബ്ബാസി ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് സഇൗദിനെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മോചിപ്പിച്ചത്. തെളിവുകളുണ്ടെങ്കിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹത്തെ വിചാരണ ചെയ്യാം ^അദ്ദേഹം ചൂണ്ടിക്കാട്ടി. സഇൗദിനെതിരായ തെളിവുകൾ കൈമാറിയതായി ഇന്ത്യ പലവട്ടം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യമാണ് ഇപ്പോൾ പാക് പ്രധാനമന്ത്രി നിഷേധിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
