10 വര്‍ഷമായി കേടാകാതെ െഎസ്ലൻഡിലൊരു ബര്‍ഗര്‍
text_fieldsറെയ്ക്യാവിക്: ഒരു ബർഗർ 10 വർഷെമാക്കെ കേടാകാതെ സൂക്ഷിക്കാൻ കഴിയുമോ? ഐസ്ലൻഡിലെ മ്യൂസിയത്തിൽ 10 വർഷമായി കേടുകൂടാതെയിരിക്കുന്ന ബർഗറിനെ കുറിച്ച് അറിയുേമ്പാൾ സ ംശയം അസ്ഥാനത്താകും. മക്ഡൊണാള്‍ഡ്സ് കമ്പനി ഐസ്ലൻഡിൽ വിറ്റ അവസാനത്തെ ബർഗറാണിത്. ബര്‍ഗര്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുമെന്ന് കേട്ടപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഐസ്ലന്ഡിലെ ജോര്‍തുര്‍ സ്മാറസണ് 2009ല്‍ ചീസ് ബര്‍ഗര്‍ വാങ്ങിയത്.
ഐസ്ലന്ഡിലെ അവസാനത്തെ മക്ഡൊണാള്‍ഡ്സ് ഔട്ട് ലെറ്റും അടച്ചു പൂട്ടുന്നതിനു മുമ്പ് ജോര്‍തുര്‍ വാങ്ങിയ ബര്‍ഗറും അതിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസും 10 വര്‍ഷമായി സ്നോട്ര ഹൗസിലെ ചില്ലുകൂട്ടില്‍ കേട് കൂടാതെയുണ്ട്. ഈ സ്പെഷല്‍ ചീസ് ബര്‍ഗറിനെയും ഫ്രഞ്ച് ഫ്രൈസിനെയും കാണാനായി ലോകത്തിെൻറ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്താറുണ്ടെന്ന് സ്നോട്ര ഹൗസ് അധികൃതര്‍ പറയുന്നു.
സ്ഥാപനത്തിെൻറ വെബ്സൈറ്റില്‍ ബർഗറിെൻറ ഫോട്ടോ തേടിയെത്തുന്നവരുടെ എണ്ണം നാലു ലക്ഷത്തോളമാണത്രെ. ബര്‍ഗര്‍ കേടാവുന്നതിെൻറ ഘട്ടങ്ങള്‍ മനസ്സിലാക്കാന്‍ ജോര്‍തുര്‍ ആദ്യം ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഗാരേജില്‍ സൂക്ഷിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ബര്‍ഗറിന് മാറ്റമുണ്ടാകുന്നെന്ന സംശയത്തില്‍ ജോര്‍തുര്‍ ഐസ്ലന്ഡിലെ നാഷനല്‍ മ്യൂസിയത്തിന് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കൈമാറി. എന്നാല്‍, ഭക്ഷണവസ്തു കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ മ്യൂസിയം അധികൃതര്‍ തിരികെ ജോര്‍തുറിനെ ഏല്പിച്ചു. പിന്നീടാണ് അത് സ്നോട്ര ഹൗസിലെത്തിയത്.
മക്ഡൊണാള്‍ഡ്സ് ബര്‍ഗറിന് സ്വയം ജലാംശം കുറഞ്ഞ് ഉണങ്ങിയ അവസ്ഥ കൈവരിക്കാനും അതിലൂടെ ജൈവവസ്തുക്കള്‍ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനും കഴിയും. അതിനാലാണ് വളരെനാള്‍ കേടുകൂടാതെ ഇവ നിലനില്‍ക്കുന്നതെന്നാണ് ഒരു നിഗമനം.