സമാധാന നൊബേലിന് ഞാൻ അർഹനല്ല -ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: നൊബേൽ സമാധാന പുരസ്കാരത്തിന് താൻ അർഹനല്ലെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇംറാൻ ഖാന് സ മാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് പാക് പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
കശ്മീർ പ്രശ്നം കശ്മീർ ജനത ആഗ്രഹിക്കുന്ന രീതിയിൽ രമ്യമായി പരിഹരിക്കുകയും അതുവഴി സമാധാനത്തിനും മാനവ വികാസത്തിനും വഴിയൊരുക്കുകയും ചെയ്യുന്ന വ്യക്തിയാണ് സമാധാന പുരസ്കാരത്തിന് അർഹനെന്ന് ഇംറാൻ ഖാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ മോചിപ്പിക്കുക വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറക്കാൻ ഇംറാൻ ഖാൻ വലിയ പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് സമാധാനത്തിനുള്ള പുരസ്കാരം നൽകണമെന്നും ആവശ്യപ്പെട്ട് പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
