ആയിരങ്ങള്‍ സാക്ഷി; റഫ്സഞ്ചാനി ഇനി ഓര്‍മ
text_fieldsതെഹ്റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹാശിമി റഫ്സഞ്ചാനിക്ക് രാജ്യം വിടനല്‍കി. തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നേതാവിന് വിടനല്‍കാന്‍ യൂനിവേഴ്സിറ്റി കാമ്പസിലേക്ക് വന്‍ ജനസഞ്ചയമാണത്തെിയത്. ഇതിന്‍െറ ദൃശ്യം ഇറാന്‍ ടെലിവിഷനുകള്‍ പകര്‍ത്തി.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും സ്പീക്കര്‍ അലി ലാരിജാനിയും ഒപ്പം നിന്നു.
ഇറാന്‍ മുന്‍ നേതാവ് റൂഹുല്ല ഖുമൈനിയുടെ ഖബറിനു സമീപമാണ് റഫ്സഞ്ചാനിയെ അടക്കുക. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും റഫ്സഞ്ചാനിയുടെ അന്ത്യചടങ്ങില്‍ പങ്കെടുക്കാനത്തെിയിരുന്നു.
മരണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച പൊതു അവധിയും നല്‍കി. വേദിയിലേക്കത്തൊന്‍ പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. തിരക്കു കണക്കിലെടുത്ത് തെഹ്റാന്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി.1989 മുതല്‍ 1997 വരെ ഇറാന്‍ പ്രസിഡന്‍റായിരുന്നു റഫ്സഞ്ചാനി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍െറ അ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
