Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ കടലിൽ മരണം കാത്ത്​...

ആ കടലിൽ മരണം കാത്ത്​ ഇനിയുമുണ്ട്​ ഒരുപാടുപേർ...

text_fields
bookmark_border
ആ കടലിൽ മരണം കാത്ത്​ ഇനിയുമുണ്ട്​ ഒരുപാടുപേർ...
cancel

ക്വാലാലംപൂർ: ആ മരണത്തിരകളിൽ ഇനിയുമുണ്ട്​ ഒരുപാടുപേർ. പഴകിപ്പൊളിയാറായ ചെറു മീൻപിടിത്ത ബോട്ടുകളിൽ, ദേഭപ്പെട ്ട ജീവിതത്തി​​െൻറ തീരങ്ങളിലേക്ക്​ തുഴഞ്ഞു കയറാമെന്ന്​ കൊതിച്ചിറങ്ങിയവർ. അഭയാർഥി ക്യാമ്പി​​െൻറ അതിദുരിതങ്ങ ളിൽനിന്നാണ്​​ പുതിയ ലോകം തേടി അവർ ഇറങ്ങിത്തിരിച്ചത്​. പീഡനപർവങ്ങളുടെ നിലയില്ലാക്കയത്തിൽ ജീവിതം ദുരിതപൂർണമ ായ ആ രോഹിങ്ക്യൻ അഭയാർഥികളിപ്പോൾ ആശ്വാസതീരത്തണയാതെ ആഴക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്​. ബംഗ്ലാദേശിലെ കോക്​ സ്​ ബസാറിലുള്ള അഭയാർഥി ക്യാമ്പിലെ നരകയാതനകളിൽ മടുത്ത്​ മ​േലഷ്യയിലേക്കോ തായ്​ലൻഡിലേക്കോ ചേക്കേറാമെന്ന്​ മ ോഹിച്ചവരാണ്​ അവിടങ്ങളിലേക്ക്​ പ്രവേശനം ലഭിക്കാതെ ബംഗാൾ ഉൾക്കടലിൽ മത്സ്യ ബന്ധ ബോട്ടിൽ ആശങ്കയോടെ കഴിയുന്ന ത്​.

കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ബോട്ടിൽ നിന്ന്​ 400ഓളം രോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ്​ നാവികസേന രക്ഷിച്ചിരുന്നു​. പ​േക്ഷ, എവിടെയും ആശ്രയം ലഭിക്കാതെ രണ്ടു മാസത്തിലേറെ കടലിൽ ചുറ്റിത്തിരിയേണ്ടിവന്ന ഈ ബോട്ട്​​ ബംഗ്ലാദേശുകാരുടെ ശ്രദ്ധയിൽപെടും മുമ്പ്​​ ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂടിൽ കുട്ടികളും വൃദ്ധരുമടക്കം മുപ്പതോളം പേർ ആ ബോട്ടി​ൽ മരിച്ചുവീണിരുന്നു. ​

അതുപോലെ ഇനിയും ചില ബോട്ടുകൾ അഭയാർഥികളുമായി കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ്​ വിവരം. വെള്ളിയാഴ്​ച 200 രോഹിങ്ക്യൻ അഭയാർഥികളുമായെത്തിയ ബോട്ടിനെയും തങ്ങളുടെ തീരത്തടുക്കാൻ അനുവദിച്ചി​െല്ലന്ന്​ മലേഷ്യൻ വ്യോമസേന വെളിപ്പെടുത്തി. ലോക്​ഡൗണിലായ രാജ്യത്ത്​ കോവിഡ്​19 പടരുന്നത്​ തടയുകയെന്നതിന്​ മുൻഗണന നൽകുന്നതിനാലാണ്​ അവരെ തിരിച്ചയ​ച്ചതെന്നാണ്​ മലേഷ്യയുടെ അവകാശവാദം. അതേസമയം, കോക്​സ്​ബസാറിലെ ക്യാമ്പിൽനിന്ന്​ കൂടുതൽ പേർ ബോട്ടുകളിൽ മലേഷ്യ ലക്ഷ്യമി​ട്ടെത്തിയിട്ടുണ്ടെന്നും പ്രവേശനം അനുവദിക്കാത്തതിനാൽ അവർ കടലിൽതന്നെയാണുള്ളതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ നൂറുകണക്കിന്​ ആളുകളെ കയറ്റിയ അഞ്ചു ബോട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യയുടെ തീരത്തും തായ്​ലൻഡി​​െൻറ ദക്ഷിണ തീര​േത്താടു ചേർന്നും കണ്ടതായി തങ്ങൾക്ക്​ വിവരം ലഭിച്ചിട്ടുണ്ടെന്ന്​ ആംനസ്​റ്റി ഇൻറർനാഷനൽ വെളി​െപ്പടുത്തി.

വ്യാഴാഴ്​ച ബംഗ്ലാദേശ്​ രക്ഷിച്ച്​ കരക്കെത്തിച്ച ബോട്ടിലുള്ളവർ മലേഷ്യൻ അധികൃതർ തങ്ങളോട്​ കാട്ടിയ അവഗണന വിവരിച്ചിരുന്നു. അലകടലിൽ പട്ടിണിയോടും പൊരിവെയിലിനോടും മല്ലിട്ട്​ മൃതപ്രായരായിട്ടും അവരെ നിഷ്​കരുണം ആട്ടിപ്പായിക്കുകയായിരുന്നു മലേഷ്യ. തായ്​ലൻഡ്​ തീരത്തും അഭയത്തിനായി കെഞ്ചിയെങ്കിലും അവരും കരക്കടുക്കാൻ അനുവദിച്ചില്ല. അന്നുത​െന്ന ലങ്കാവിക്കടുത്ത്​ മറ്റൊരു ബോട്ട്​ ശ്രദ്ധയി​ൽപെട്ട മലേഷ്യൻ നേവി അവരെയും കരക്കടുക്കാൻ സമ്മതിച്ചില്ല. രാജ്യത്തി​​െൻറ ജലാതിർത്തിക്കപ്പുറ​ത്തേക്ക്​ അവരെ ആട്ടിപ്പായിക്കുന്നതിനു മുമ്പ്​ അഭയാർഥികൾക്ക്​ തങ്ങൾ ഭക്ഷണം നൽകിയിരുന്നുവെന്ന്​​ മലേഷ്യൻ സൈനികർ ഭംഗിവാക്ക് പറയുന്നു​. മോശം ജീവിതാവസ്​ഥ കാരണം കര വഴിയും കടൽ വഴിയും രാജ്യത്തേക്ക്​ കടക്കാൻ ശ്രമിക്കുന്ന അഭയാർഥികൾ കോവിഡ്​ പെരുകാൻ കാരണമാകുമെന്ന്​ വ്യാഴാഴ്​ച രാത്രിതന്നെ മലേഷ്യൻ എയർഫോ​ഴ്​സ്​ പ്രസ്​താവനയുമിറക്കി. നാവിക നിരീക്ഷണം ശക്​തമാക്കാനും തീരുമാനി​െച്ചന്ന്​​ അവർ പറയുന്നു.

എന്നാൽ, കുട്ടികളും സ്​ത്രീകളുമടങ്ങിയ നൂറുകണക്കിന്​ ആളുകളെ മനുഷ്യത്വരഹിത നിലപാടുമായി മരണക്കുരുക്കിലാക്കിയ മലേഷ്യക്കെതിരെ കടുത്ത പ്രതിഷേധമാണിപ്പോൾ ഉയരുന്നത്​. അഭയാർഥികളെ രാജ്യത്തേക്ക്​ പ്രവേശിപ്പിക്കാതിരിക്കുന്നതിന്​ ഏതെങ്കിലും രാജ്യങ്ങൾ കൊറോണ വൈറസ്​ എന്ന കാരണം ഉയർത്തിക്കാട്ട​ുന്നുവെങ്കിൽ അതൊരിക്കലും സ്വീകാര്യമല്ലാത്തതാണെന്ന്​ രോഹിങ്ക്യൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ‘അരാകൻ പ്രൊജക്​ടി​​െൻറ’ ക്രിസ്​ ലീവ പറഞ്ഞു. ‘നാവിക സേനയുടെ ജോലി ആളുകളെ കടലിൽനിന്ന്​ രക്ഷിക്കലാണ്​. അല്ലാതെ അവരെ കടലിലേക്ക്​ തള്ളിയിട്ട്​ ജീവിതം കൂടുതൽ അപകടാവസ്​ഥയിലെത്തിക്കുകയ​െല്ലന്നും ലീവ ചൂണ്ടിക്കാട്ടി.

2017ൽ രോഹിങ്ക്യൻ മുസ്​ലിംകൾക്കുനേരെ നടത്തിയ വംശഹത്യയെ തുടർന്ന്​ ഏഴുലക്ഷം പേരാണ്​ മ്യാന്മറിൽനിന്ന്​ പലായനം ചെയ്​തത്​. മറ്റു രാജ്യങ്ങൾ ഇവർക്ക്​ കർശനമായി പ്രവേശനം വിലക്കിയതിനാൽ അധികപേരും ബംഗ്ലാ​േദശിലെ ക്യാമ്പുകളിലാണുള്ളത്​. മലേഷ്യ തുടക്കം മുതൽ രോഹിങ്ക്യൻ അഭയാർഥിക​ൾക്കെതിരെ നിഷേധാത്​മക നിലപാടാണ്​ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiarefugeethailandamnesty internationalRohingya
News Summary - Hundreds of Rohingya refugees stuck at sea
Next Story