Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഷ്​ട്രീയ അട്ടിമറി:...

രാഷ്​ട്രീയ അട്ടിമറി: ശ്രീലങ്കയിൽ കലാപമുണ്ടാക്കുമെന്ന്​ ഹ്യൂമൻ റൈറ്റ്​സ്​ വാച്ച്​

text_fields
bookmark_border
രാഷ്​ട്രീയ അട്ടിമറി: ശ്രീലങ്കയിൽ കലാപമുണ്ടാക്കുമെന്ന്​ ഹ്യൂമൻ റൈറ്റ്​സ്​ വാച്ച്​
cancel

കൊ​ളം​ബോ: മു​ൻ​ഗാ​മിയായ മ​ഹി​ന്ദ രാ​ജ​പ​ക്​​സ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്കാ​നു​ള്ള പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ നീ​ക്കം ശ്രീ​ല​ങ്ക​യി​ൽ വീ​ണ്ടും ക​ലാ​പ​മു​ണ്ടാ​ക്കു​മെ​ന്ന്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്. ​​​വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ നാ​ട​കീ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ പു​റ​ത്താ​ക്കി രാ​ജ​പ​ക്​​സ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​േ​മ​ൽ​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.

മാ​സ​ങ്ങ​ളാ​യി സി​രി​സേ​ന​യും വി​ക്ര​മ​സിം​ഗെ​യും ത​മ്മി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്തി​രു​ന്നു. നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി മ​ര​ണ​പ്പെ​ട്ടാ​ലോ രാ​ജി രേ​ഖാ​മൂ​ലം ന​ൽ​കി​യാ​ലോ പാ​ർ​ല​മ​​​െൻറ്​ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കി​യാ​ലോ മാ​ത്ര​മേ പ്ര​സി​ഡ​ൻ​റി​ന്​ പു​തി​യ ആളെ ആ ​സ്​​ഥാ​ന​ത്തേ​ക്ക്​ നി​യ​മി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളൂ.

ശ്രീ​ല​ങ്ക​യി​ലെ മ​നു​ഷ്യാ​വ​കാ​ശ​ക്കു​രു​തി​ക​ൾ ആ​വ​ർ​ത്തി​ക്കു​മോ​യെ​ന്ന ഭീ​തി​യാ​ണ്​ രാ​ജ​പ​ക്​​സ​യു​ടെ അ​ട്ടി​മ​റി​നാ​ട​ക​ത്തി​ലൂ​ടെ ഉ​ട​ലെ​ടു​ത്ത​തെ​ന്ന്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്​ ഏ​ഷ്യ മേ​ധാ​വി ബ്രാ​ഡ്​ ആ​ദം​സ് വി​മ​ർ​ശി​ച്ചു. നി​ല​വി​ലെ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്കി​ര​യാ​യ​വ​ർ​ക്ക്​ നീ​തി ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ രാ​ജ​പ​ക്​​സ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ അ​ത്ത​രം മ​നു​ഷ്യാ​വ​കാ​ശ​ക്കു​രു​തി​ക​ൾക്ക്​ ഇടവരുത്തും.

ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​​​​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​ലാ​പ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്​ രാ​ജ​പ​ക്​​സ സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. എ​ൽ.​ടി.​ടി.​ഇ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു​ സം​ശ​യി​ച്ച്​ നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളെ സ​ർ​ക്കാ​ർ ജ​യി​ലി​ല​ട​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മു​റ​ക​ളാ​ണ്​ ത​ട​വ​റ​ക​ളി​ൽ അ​വ​ർ നേ​രി​ട്ട​തെ​ന്നും ആ​ദം​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഭരണഘടന അട്ടിമറിയെന്ന്​ ലങ്കൻ മാധ്യമങ്ങൾ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹി​ന്ദ രാ​ജ​പ​ക്​​സ​യു​േ​ട​ത്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ട്ടി​മ​റി​യെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ. ത​ന്നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​ന​ലം​ഘ​ന​വു​മാ​ണെ​ന്ന്​ പ്ര​തി​ക​രി​ച്ച വി​ക്ര​മ​സിം​ഗെ പാ​ർ​ല​മ​​​െൻറി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ​​ൺ​ഡേ മോ​ണി​ങ്​ ഇം​ഗ്ലീ​ഷ്​ വാ​രി​ക രാ​ജ​പ​ക്​​സ​യു​ടെ​യും സി​രി​സേ​ന​യു​ടെ​യും രാ​ഷ്​​ട്രീ​യ​നാ​ട​ക​ങ്ങ​ളെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ട്ടി​മ​റി​യെ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ച്ച​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ട്ടി​മ​റി​ച്ച്​ പു​തി​യ ഒ​രാ​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ന​യി​ക്കും. സി​രി​സേ​ന​യും രാ​ജ​പ​ക്​​സ​യും ത​മ്മി​ലു​ള്ള നീ​ക്ക​ങ്ങ​ൾ ഇ​രു​വ​രു​ടെ​യും വി​ശ്വ​സ്​​ത​ർ പോ​ലും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്​ ദ ​സ​ൺ​ഡേ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ന​വം​ബ​ർ 16 വ​രെ പാ​ർ​ല​മ​​​െൻറ്​ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ക്കു​ക വ​ഴി പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ള സ​മ​യം ല​ഭി​ച്ചി​രി​ക്ക​യാ​ണ്. രാ​ജ​പ​ക്​​സ​യു​ടെ സ്​​ഥാ​നാ​രോ​ഹ​ണം അം​ഗീ​ക​രി​ക്കാ​ത്ത സ​ൺ​ഡേ ടൈം​സ്​ വി​ക്ര​മ​സിം​ഗെ​യെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്​​തി​ല്ല. ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​യെ​ന്നാ​ണ്​ സ​ൺ​ഡേ ​െഎ​ല​ൻ​ഡ്​​ പ​ത്ര​ത്തി​​​​െൻറ എ​ഡി​റ്റോ​റി​യ​ൽ ത​ല​ക്കെ​ട്ട്.

ര​ണ്ടു പ്ര​ധാ​ന​മ​ന്ത്രി​മാ​ർ അ​ധി​കാ​രം കൈ​യാ​ളു​ന്ന​ത്​ രാ​ഷ്​​ട്രീ​യ അ​രാ​ജ​ക​ത്വ​ത്തി​ന്​ വ​ഴി​തെ​ളി​യി​ക്കു​മെ​ന്നും എ​ഡി​റ്റോ​റി​യ​ലി​ൽ വി​ല​യി​രു​ത്തു​ന്നു.നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ ശ്രീ​ല​ങ്ക​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പുറത്താക്കിയത്​ വിക്രമസിംഗെയുടെ ധിക്കാരം കാരണം–സിരിസേന

കൊളംബോ: പ്രധാനമന്ത്രിസ്​ഥാനത്തുനിന്ന്​ റനിൽ വിക്രമസിംഗെയെ പുറത്താക്കിയത്​ അദ്ദേഹത്തി​​​​െൻറ ധിക്കാരസ്വഭാവം മൂലമെന്ന്​ പ്രസിഡൻറ്​ മൈത്രിപാല സിരിസേന. ഭരണഘടനയുമായി യോജിച്ചുപോകുന്നയാളാണ്​ മുൻ പ്രസിഡൻറ്​ മഹിന്ദ രാജപക്​സയെന്നും സിരിസേന പറഞ്ഞു. നാടകീയനീക്കങ്ങളിലൂടെ രാജ്യത്തെ രാഷ്​ട്രീയ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടശേഷം ആദ്യമായാണ്​ സിരിസേന പരസ്യമായി പ്രതികരിക്കുന്നത്​.

2015ൽ പ്രധാനമന്ത്രിയായി അധികാര​േമറ്റതു മുതൽ ധിക്കാരസ്വഭാവത്തോടെയാണ്​ വിക്രമസിംഗെ പെരുമാറിയിരുന്നത്​. സാധാരണക്കാരുടെ വികാരങ്ങളെക്കുറിച്ച്​ അദ്ദേഹം
ബോധവാനായിരുന്നില്ല. ഭരണം അഴിമതിയിൽ മുങ്ങിയതോടെ രാഷ്​ട്രം പ്രതിസന്ധിയിലായെന്നും സിരിസേന ആരോപിച്ചു. തനിക്കെതിരായ വധഭീഷണിയെ വിക്രമസിംഗെ ലാഘവത്തോടെയാണ്​ കണ്ടത്​.

അദ്ദേഹത്തി​​​​െൻറ അടുപ്പക്കാരനാണ്​ കേന്ദ്രബാങ്കിൽ തിരിമറി നടത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടതെന്നും സിരിസേന ആരോപിച്ചു​.
ഇരുനേതാക്കളും തമ്മിൽ രാഷ്​ട്രീയ, സാമ്പത്തികമുൾപ്പെടെ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maithripala sirisenaSri Lankaworld newsMahinda Rajapaksa
News Summary - Human Rights Watch alert in Sri Lanka -world news
Next Story