ൈചനയിൽ മനുഷ്യാവകാശ പ്രവർത്തക അറസ്​റ്റിൽ 

22:10 PM
25/10/2019
Huang-Xueqin-251019.jpg

ബെയ്​ജിങ്​: ഹോ​ങ്കോങും തായ്​വാനും സന്ദർശിച്ചു മടങ്ങവെ ചൈനയിലെ പ്രമുഖ മാധ്യമ​പ്രവർത്തകയും ആക്​ടിവിസ്​റ്റുമായ ഹുവാങ്​ സൂയിയെ അറസ്​റ്റ്​ ചെയ്​തു. പ്രശ്​നമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ്​ അറസ്​റ്റെന്ന്​ ഹുവാങി​​െൻറ സുഹൃത്തുക്കൾ പറഞ്ഞു. ജയിലിലടക്കാൻ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ചൈനീസ്​ ഭരണകൂടം ചുമത്തുന്ന വകുപ്പാണിത്​.

ഹോ​ങ്കോങ്​ പ്രതിഷേധത്തെ കുറിച്ച്​ ഹുവാങ്​ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന്​ ഇവരുടെ കുടുംബത്തെ ചൈനീസ്​ പൊലീസ്​ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. കഴിഞ്ഞ ആഗസ്​തിൽ ഹുവാങി​​െൻറ പാസ്​പോർട്ടും മറ്റ്​ യാത്ര രേഖകളും ഗ്വാങ്​ഷു പൊലീസ്​ കണ്ടുകെട്ടിയിരുന്നു.   

Loading...
COMMENTS