ഇരമ്പിയെത്തി ജനക്കൂട്ടം; വിതുമ്പി ഖാംനഈ
text_fieldsതെഹ്റാൻ: തങ്ങളുെട പ്രിയപ്പെട്ട ജനറൽ ഖാസിം സുലൈമാനിയെ യാത്രയാക്കാൻ ഇറാനിയൻ തല സ്ഥാനമായ തെഹ്റാനിലേക്ക് എത്തിയത് ലക്ഷങ്ങൾ. അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനത്തോടെയുമായിരുന്നു ഖാസിം സുലൈമാനിയു ടെയും ഒപ്പം മരിച്ച അഞ്ചുപേരുടെയും മൃതദേഹം ഒരുനോക്ക് കാണുന്നതിന് ജനം എത്തിയത്. സ്ത്രീകളടക്കം വൻ ജനക്കൂട്ടം തെരുവിലേക്ക് എത്തിയതോടെ മെട്രോയിൽ വന്നവർക്ക് പുറത്തിറങ്ങാൻപോലും സാധിച്ചില്ല.
തെഹ്റാൻ സർവകലാശാലയിൽ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇൗയുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ഏറ്റവും അടുത്ത സുഹൃത്തിെൻറ വിടവാങ്ങലിൽ ആയത്തുല്ല ഖാംനഈ വിതുമ്പുകയും ചെയ്തു. നിയന്ത്രിക്കാനാകാത്ത വിധം വിങ്ങിപ്പൊട്ടിയ ഖാംനഈയുടെ ദൃശ്യങ്ങൾ ലോകമാധ്യമങ്ങൾ അടക്കം പുറത്തുവിട്ടു. സുലൈമാനിയുടെ മരണത്തിന് തക്കതായ പ്രതികാരം ചെയ്യുമെന്ന് ഖാംനഇൗ നേരത്തേ വ്യക്തമാക്കിയിരുന്നു. സുലൈമാനിയുടെ മകൻ, ഖുദ്സ് സേനയുടെ പുതിയ കമാൻഡർ ഇസ്മായിൽ ഖാനി, പ്രസിഡൻറ് ഹസൻ റൂഹാനി, പാർലമെൻറ് സ്പീക്കർ അലി ലാരിജാനി, സേന മേധാവി മേജർ ജനറൽ ഹുസൈൻ സലാമി എന്നിവരും ഖാംനഇൗക്കൊപ്പം ഉണ്ടായിരുന്നു.

പുലർച്ച മുതൽ കറുത്ത വസ്ത്രം അണിഞ്ഞ് സ്ത്രീകളും പുരുഷന്മാരും തെഹ്റാനിലെ ഇൻക്വിലാബ് തെരുവിലൂടെ സർവകലാശാലയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾതന്നെ ഇൻക്വിലാബ് െതരുവ് കറുത്ത വസ്ത്രമണിഞ്ഞവരാൽ നിറഞ്ഞു. ഇറാെൻറ പതാകക്കൊപ്പം ചിലർ ഇറാഖിെൻറയും ലബനാനിെൻറയും പതാകകളും വീശിയിരുന്നു. വിലാപയാത്രയിലുടനീളം ‘ഡെത്ത് ടു അമേരിക്ക’ (അമേരിക്കക്ക് മരണം) മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ അനുഗമിച്ചത്. സുലൈമാനിയുടെ മൃതദേഹം ചൊവ്വാഴ്ച ജന്മദേശമായ കിർമാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
