ഹുബെ തുറന്നു; പ്രതീക്ഷ നൽകി ചൈന
text_fieldsബെയ്ജിങ്: ലോകരാജ്യങ്ങൾ കോവിഡ് ഭീഷണിക്കുമുന്നിൽ പകച്ചുനിൽക്കുേമ്പാൾ തിരിച്ചുവരവിെൻറ പാതയിലാണ് വൈ റസിെൻറ പ്രഭവകേന്ദ്രമായ ചൈന. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ ഹുബെ പ്രവിശ്യയിലെ വിലക്ക് നീക ്കി. മൂന്നുമാസമായി സമ്പൂർണ അടച്ചുപൂട്ടലിലായിരുന്നു ഇവിടം. അഞ്ചരക്കോടിയിലേറെ ആളുകളാണ് ഹുബെയിലുള്ളത്. വൂഹാനിലെ നിയന്ത്രണം ഏപ്രിൽ എട്ടു വരെ തുടരും. 1.1 കോടിയാണ് ഇവിടത്തെ ജനസംഖ്യ. ഏപ്രിലോടെ വൂഹാനിലെ വിമാനസർവീസുകൾ പുനരാരംഭിക്കും. നിലവിൽ ചൈനയിലെ ചില ഫാക്ടറികളിൽ ഉൽപ്പാദനം പുനരാരംഭിച്ചതായി റിപ്പോർട്ടുണ്ട്.
നിരത്തിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. ഓൺലൈൻ വ്യാപാരവും മെച്ചപ്പെട്ടു. ബെയ്ജിങ്ങിലെ മൃഗശാലയും വൻമതിലിെൻറ ചില ഭാഗങ്ങളും സന്ദർശകർക്കായി തുറന്നുകൊടുത്തു. മാസ്ക് ധരിച്ചാണ് ഇവിടങ്ങളിലേക്ക് ആളുകൾ എത്തുന്നത്. സന്ദർശകർക്ക് ശരീരതാപപരിശോധനയും നടത്തുന്നുണ്ട്. അതിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ശരിയായ വിവരങ്ങൾ പുറത്തുവിടണമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് നിർദേശം നൽകി. കോവിഡിെൻറ പ്രഭവ കേന്ദ്രമായ ഹുബെ പ്രവിശ്യ രണ്ടുമാസത്തെ അടച്ചുപൂട്ടലിനു ശേഷം തുറന്ന സാഹചര്യത്തിലാണിത്. ഹുബെയിലും വൂഹാനിലും പുതിയ കേസുകളില്ലെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല.
രോഗബാധിതരെ നേരത്തേ കണ്ടെത്തുകയും ഐസോലേഷനിൽ പാർപ്പിക്കുകയും ചികിത്സിക്കുകയുമാണ് രോഗം തടയാനുള്ള വഴിയെന്നും ലീ ചൂണ്ടിക്കാട്ടി. ദിവസങ്ങളായി ചൈനയിൽ പുതിയ തദ്ദേശീയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡിനെ വിജയകരമായി തുരത്തിയെന്നാണ് ഇതിലൂടെ ചൈന അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
