യു.എസ് വിലക്ക് നീക്കാൻ വാവെയ് കമ്പനി കോടതിയിൽ
text_fieldsബെയ്ജിങ്: തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങാൻ വിലക്കേർപ്പെടുത്തുന്നതിലേക്ക് നയിച്ച നിയമം നീക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് ടെലികോം ഭീമൻ വാവെയ് കമ്പനി യു.എസ് കോടതിയിൽ. സർക്കാർ ഏജൻസികൾക്ക് വാവെയ് ഉൽപന്നങ്ങൾ വാങ്ങാൻ വിലക്കേർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ടെക്സസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് പരാതി നൽകിയത്.
‘‘ഉൽപന്നങ്ങൾ സുരക്ഷക്ക് ഭീഷണിയാണെന്നതിന് യു.എസ് തെളിവുകൾ കൊണ്ടുവരട്ടെ. അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണത്’’-വാവെയ് ലീഗൽ ഓഫിസർ സോങ് ലിയുപിങ് പറഞ്ഞു. ദേശീയ സുരക്ഷക്കു ഭീഷണിയാണെന്നാരോപിച്ച് വാവെയ്യെ യു.എസ് കരിമ്പട്ടികയിൽപെടുത്തിയിരുന്നു.