ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ സമ്മതിക്കുന്നില്ലെന്ന്
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ പീഡനങ്ങൾ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികളെ ഇസ്രായേൽ അനുവദിക്കുന്നില്ലെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച്. 2008 മുതൽ തന്ത്രപരമായി തങ്ങളുടെ പ്രവർത്തകരെ ഗസ്സയിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞുകൊണ്ടിരിക്കയാണെന്ന് 47 പേജ് വരുന്ന റിപ്പോർട്ടിലാണ് സംഘടന പറയുന്നത്.
കഴിഞ്ഞ വർഷം ഒരിക്കൽ മാത്രമാണ് വാച്ചിെൻറ വളണ്ടിയർമാർക്ക് പ്രവേശനം നൽകിയത്. 2012 മുതൽ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഇൗജിപ്തും തങ്ങളെയും ആംനസ്റ്റി ഇൻറർനാഷനലിനെയും തടഞ്ഞതായും റിപ്പോർട്ടിലുണ്ട്. 20 ലക്ഷേത്താളം വരുന്ന ജനങ്ങൾ കഴിയുന്ന ഫലസ്തീൻ പ്രദേശത്തെ ഇസ്രായേലും ഇൗജിപ്തും ഉപരോധിക്കുകയാണ്. 2007ൽ ഹമാസ് ഗസ്സയുടെ അധികാരമേറ്റെടുത്തതു മുതലാണ് നടപടികൾ ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
