ഒച്ചിനെ പേടിച്ച് ജപ്പാൻ റദ്ദാക്കിയത് 26 ട്രെയിനുകൾ
text_fieldsടോക്യോ: ജപ്പാനില്‍ റെയില്‍വേ ട്രാക്കിലെ വൈദ്യുതിബന്ധം തകരാറിലായതോടെ അധികൃതര്‍ക്ക് റദ്ദാക്കേണ്ടിവന്നത് 26 ട ്രെയിനുകള്‍. 12,000 ത്തോളം യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. റെയിൽവേ ട്രാക്കിലെ വൈദ്യുതി ക്രമീകരിക്കുന്ന ഉപ കരണത്തില്‍ ഒച്ച് കടന്നതാണ് ഇതിനെല്ലാം കാരണമെന്ന് അധികൃതര്‍ പിന്നീട് കണ്ടെത്തി. ഉപകരണത്തില്‍ കടന്ന ഒച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ചത്ത ഒച്ച് ഉപകരണത്തില്‍തന്നെ കുടുങ്ങിയതോടെ രണ്ട് റെയിൽവേ ലൈനുകളിലെ വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലാവുകയായിരുന്നു.
ജപ്പാനിലെ ജെ.ആര്‍. ഖ്യൂഷു റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ മേയ് 30നായിരുന്നു സംഭവം. നിരവധി തീവണ്ടികള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതിയാണ് യാത്രക്കാരില്‍നിന്ന് ഉയര്‍ന്നതെന്ന് എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ വൈദ്യുതി തകരാറിെൻറ കാരണം തേടി റെയിൽവേ അധികൃതര്‍ നടത്തിയ അന്വേഷണം തുടങ്ങി. വൈറസ് ആക്രമണമാണെന്നാണ് ആദ്യം കരുതിയത്. പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടില്ല. ഒരാഴ്ചകൾക്കു ശേഷമാണ് വില്ലൻ ഒച്ചാണെന്ന് കണ്ടെത്തിയത്.