പുതിയ എ​ണ്ണ​സം​ഭ​ര​ണി​ക​ളില്ല; പാ​ക്​ പ്ര​തീ​ക്ഷ ത​ക​ർ​ന്നു

22:08 PM
19/05/2019
oil-and-gas-reserves
Image Credit: Pixabay

ക​റാ​ച്ചി: പാ​ച​ക​വാ​ത​ക​വും എ​ണ്ണ​യും ഖ​ന​നം ചെ​യ്​​ത്​  രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റാ​മെ​ന്ന പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ സ്വ​പ്​​നം ത​ക​രു​ന്നു. അ​റ​ബി​ക്ക​ട​ലി​നോ​ടു​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​റാ​ച്ചി തീ​ര​ങ്ങ​ളി​ൽ പുതിയ സം​ഭ​ര​ണി​ക​ൾ കണ്ടെത്താൻ കഴിയാത്തതാണ്​ പാ​കി​സ്​​താ​ന്​ തി​രി​ച്ച​ടി​യാ​യ​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​വി​ട​​ത്തെ എ​ണ്ണ​ക്കി​ണ​റു​ക​ളി​ൽ ഖ​ന​നം നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്. അ​റ​ബി​ക്ക​ട​ലി​നോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ത​ങ്ങ​ളു​ടെ ജ​ലാ​തി​ർ​ത്തി​ക​ളി​ൽ​നി​ന്ന്​ വ​ലി​യ അ​ള​വി​ൽ എ​ണ്ണ കു​ഴി​ച്ചെ​ടു​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു പാ​കി​സ്​​താ​ൻ.

യു.​എ​സ്​ എ​ണ്ണ​ക്ക​മ്പ​നി ഭീ​മ​ൻ എ​ക്​​സോ​ൺ മൊ​ബീ​ൽ, ഇ​റ്റ​ലി​യി​ലെ ഇ.​എ​ൻ.​ഐ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ഖ​ന​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. ക​റാ​ച്ചി​ക്ക​ടു​ത്ത കേ​​ക്ര-1​ൽ 5500ലേ​റെ മീ​റ്റ​ർ ഖ​ന​നം ന​ട​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ന​ദീം ബാ​ബ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS