ഹോ​േ​ങ്കാ​ങ്: പ്രതിപക്ഷ വോട്ടിങ്ങിൽ വൻ പങ്കാളിത്തം

22:21 PM
12/07/2020

ഹോ​േ​ങ്കാ​ങ്​: ഏ​റെ​യാ​യി ഹോ​േ​ങ്കാ​ങ്​ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​പ്പി​ച്ച്​ ചൈ​ന ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ ന​ട​ന്ന പ്ര​തി​പ​ക്ഷ വോ​​ട്ടെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്​​ത​ത്​ അ​ഞ്ചു​ല​ക്ഷം പേ​ർ. സെ​പ്​​റ്റം​ബ​റി​ലെ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ മി​ക​ച്ച സ്​​ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള വോ​​ട്ടെ​ടു​പ്പി​ൽ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ന്ന​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി പ്ര​ക്ഷോ​ഭ​ക​ർ പ​റ​യു​ന്നു.

മി​ക​ച്ച സ്​​ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബെ​യ്​​ജി​ങ്​ അ​നു​കൂ​ലി​ക​ളു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തു​വ​ഴി നി​യ​മ​ത്തി​നെ​തി​രെ പൊ​തു​ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കാ​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. 

ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ചു​മ​ത്ത​ു​മെ​ന്ന്​ ചൈ​നീ​സ്​ അ​നു​കൂ​ല ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും 250 ബൂ​ത്തു​ക​ളി​ലാ​യി വ​ൻ ജ​നം കൂ​ട്ട​മാ​യി എ​ത്തി​യാ​ണ്​ വോ​ട്ടു​ചെ​യ്​​ത​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​​ പേ​ർ വ​ള​ൻ​റി​യ​ർ​മാ​രാ​യും അ​ണി​നി​ര​ന്നു. നി​ര​വ​ധി വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ പോ​ളി​ങ്​ ബൂ​ത്തു​ക​ളാ​യി മാ​റ്റി​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തി​ന​കം വോ​​ട്ടു​ചെ​യ്​​ത​വ​ർ അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞെ​ന്ന്​ സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Loading...
COMMENTS