ഹോങ്കോങ്ങിൽ സംഘർഷം: അഞ്ച് പ്രക്ഷോഭകർ അറസ്റ്റിൽ
text_fieldsഹോങ്കോങ്: രാഷ്ട്രീയ സംഘർഷം തുടരുന്ന ഹോങ്കോങ്ങിൽ ഞായറാഴ്ച അർധരാത്രി കലാപ വിരുദ്ധ സേനയും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്ന് അഞ്ച് പ് രക്ഷോഭകർ അറസ്റ്റിൽ. മോങ്കോക് ജില്ലയിൽ മുഖംമൂടി ധരിച്ച് അർധരാത്രി റോഡിലൂടെ നടക്കുകയായിരുന്ന യുവാക്കളുമായാണ് സംഘർഷമുണ്ടായത്.
പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതും അറസ്റ്റ് ചെയ്തതും. നേരത്തേ പകൽസമയത്ത് ഇവിടെ വൻ റാലി സമാധാനപരമായി നടന്നിരുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോങ്കോങ്ങിൽ ഒരുമാസമായി വൻ റാലികളും ന്യൂനപക്ഷം വരുന്ന തീവ്രസ്വഭാവക്കാരായ പ്രക്ഷോഭകരുമായുള്ള പൊലീസ് ഏറ്റുമുട്ടലുകളും നടന്നുവരുകയാണ്. കുറ്റവാളികളെ ചൈനക്ക് കൈമാറൽ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ജനാധിപത്യ പരിഷ്കരണത്തിനുള്ള സമരമായും വികസിക്കുകയാണ്.