ഹോ​ങ്കോങ്ങിനെ കുരുക്കാൻ ചൈന

  • ദേ​ശീ​യ സു​ര​ക്ഷ ബി​ല്ലി​ന്​ ​പാ​ർ​ല​മെൻറി​െൻറ അം​ഗീ​കാ​രം

  • സ്വ​ത​ന്ത്ര​പ​ദ​വി​യു​ടെ മ​ര​ണ​മ​ണി​യെ​ന്ന്​  രാ​ഷ്​​്ട്രീ​യ​പാ​ർ​ട്ടി​ക​ൾ

00:13 AM
29/05/2020
hongkong
പാർല​​മെൻറി​െൻറ സമാപന​ സമ്മേളനത്തിൽ പ​െങ്കടുക്കാനെത്തുന്ന ചൈനീസ്​​ പ്രസിഡൻറ്​ ഷി ജിൻപിങ്ങിനെ മറ്റംഗങ്ങൾ കൈയടിച്ച്​ വരവേൽക്കുന്നു

ബെ​യ്​​ജി​ങ്​: ഹോ​​ങ്കോ​ങ്ങി​നെ പൂ​ർ​ണ​മാ​യി വ​രു​തി​യി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ദേ​ശീ​യ സു​ര​ക്ഷ ബി​ല്ലി​ന്​​ ചൈ​നീ​സ്​ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം. ചൈ​ന​യു​ടെ അ​ധി​കാ​ര​ത്തെ ചോ​ദ്യം​ചെ​യ്യു​ന്ന ഏ​തു പ്ര​വൃ​ത്തി​യും ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​​ വി​വാ​ദ​ ബി​ൽ, ഇ​താ​ദ്യ​മാ​യി ചൈ​നീ​സ്​ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ഹോ​​ങ്കോ​ങ്ങി​ൽ പൂ​ർ​ണ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യും ന​ൽ​കു​ന്നു. വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​ച്ച പാ​ർ​ല​മ​െൻറ്​്​ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ബി​ല്ലി​ന്​ അ​നു​മ​തി​യാ​യ​ത്. ​ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ സ്​​റ്റാ​ൻ​ഡി​ങ്ങ്​ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​ഗ​സ്​​റ്റി​ൽ ബി​ൽ നി​യ​മ​മാ​കും. ബി​ല്ലി​ലെ പൂ​ർ​ണ​വ്യ​വ​സ്​​ഥ​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

 ഹോ​​ങ്കോ​ങ്ങി​ലെ ‘ബേ​സി​ക്​ ലോ’ ​പ്ര​കാ​ര​മു​ള്ള വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ​ല്ലാം പു​തി​യ നി​യ​മ​ത്തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ്​ ഹോ​​ങ്കോ​ങ്​ രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ‘ഒ​രു രാ​ജ്യം ര​ണ്ട്​ സം​വി​ധാ​നം’ എ​ന്ന നി​ല​വി​ലെ സ​​മ്പ്ര​ദാ​യ​ത്തി​​െൻറ മ​ര​ണ​മ​ണി​യാ​ണ്​ മു​ഴ​ങ്ങു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ധി​കാ​രി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തും സ​മ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ​ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക​യും​ പാ​ർ​ട്ടി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു.  
1997 ജൂ​ലൈ ഒ​ന്നി​ന്​ പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളോ​ടെ ചൈ​ന​ക്ക്​ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട മു​ൻ ബ്രി​ട്ടീ​ഷ്​ കോ​ള​നി​യാ​ണ്​ ഹോ​​ങ്കോ​ങ്. സം​ഘ​ടി​ക്കാ​നും പൊ​തു​വേ​ദി​യി​ൽ സം​സാ​രി​ക്കാ​നു​മു​ള്ള​ത​ട​ക്കം ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​റി​യും  ‘ബേ​സി​ക്​ ലോ’ ​പ്ര​കാ​രം ഹോ​​ങ്കോ​ങ്ങി​ലു​ണ്ട്. എ​ന്നാ​ൽ, ചൈ​ന​യി​ൽ എ​വി​ടേ​യും ആ ​സ്വ​ത​ന്ത്ര്യ​മി​ല്ല. പു​തി​യ നി​യ​മ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്​​ച ഹോ​​​ങ്കോ​ങ്ങി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ 300ലേ​റെ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. സ​മ​ര​ക്കാ​ർ​ക്ക്​ നേ​രെ ജ​ല പീ​ര​ങ്കി​യും കു​രു​മു​ള​ക്​ സ്​​പ്രേ​യും പ്ര​യോ​ഗി​ച്ചു.  

നി​യ​മ​ത്തി​നെ​തി​രെ യു.​എ​സ്​
അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും പു​തി​യ നി​യ​മ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹോ​​ങ്കോ​ങ്ങി​​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്​ പു​തി​യ നി​യ​മ​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര വാ​ണി​ജ്യ കേ​ന്ദ്ര​മെ​ന്ന പ​ദ​വി​ക്ക്​ ഇ​തി​ലൂ​ടെ കോ​ട്ടം ത​ട്ടു​മെ​ന്നു​മാ​ണ്​ അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ​ട്രം​പ്​ ചൈ​ന​യു​ടെ നീ​ക്ക​ത്തി​ൽ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. ചൈ​ന ഏ​റ്റെ​ടു​ത്താ​ൽ ഹോ​​ങ്കോ​ങ്​ എ​ങ്ങ​നെ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി തു​ട​രും എ​ന്ന​ത്​ ക​ണ്ട്​ അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന്​ ​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി കെ​യ്​​ലി മ​ക്​​ഇ​നാ​നി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​യ​മം ന​ട​പ്പാ​യാ​ൽ ഹോ​​ങ്കോ​ങ്ങ്​ പ​ഴ​യ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യി​രി​ക്കി​ല്ലെ​ന്നും ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധ​ത്തി​ൽ അ​ത്​ പ​ല​വി​ധ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും യു.​എ​സ്​ സ്​റ്റേറ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​​ പോം​പി​യോ പ​റ​ഞ്ഞു. 

ആ​ഗോ​ള മു​ത​ലാ​ളി​ത്ത​ത്തി​േ​ൻ​റ​യും ചൈ​നീ​സ് പ്ര​തി​രോ​ധ​ത്തി​േ​ൻ​റ​യും പ്ര​തീ​ക​മാ​യാ​ണ്​ ഹോ​​ങ്കോ​ങ്ങി​നെ ​ലോ​ക ജ​ന​ത കാ​ണു​ന്ന​ത്​ എ​ന്ന​തി​നാ​ൽ  ആ ​നാ​ടി​​െൻറ ഭാ​വി​​യി​ൽ ക​രി​നി​ഴ​ൽ പ​ര​ത്തു​ന്ന​താ​ണ്​ ചൈ​ന​യു​ടെ പു​തി​യ ബി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ വി​ദ​ഗ്​​ധ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹോ​​ങ്കോ​ങ്ങി​ലെ ബേ​സി​ക്​ ലോ​യു​ടെ അ​നു​ച്​ഛേ​ദം 22 പ്ര​കാ​രം ഹോ​​ങ്കോ​ങ്ങി​​െൻറ പ്രാ​ദേ​ശി​ക കാ​ര്യ​ങ്ങ​ളി​ൽ  ഇ​ട​പെ​ടാ​ൻ ചൈ​ന​ക്ക്​ വി​ല​ക്കു​ണ്ടെ​ന്ന്​ ഹോ​​ങ്കോ​ങ്​ ബാ​ർ അ​സോ​സി​യേ​ഷ​നും ചൂ​ണ്ടി​ക്കാ​ട്ടി.

Loading...
COMMENTS