ഹോങ്കോങ് പ്രക്ഷോഭം; മൂന്നു നേതാക്കൾ കുറ്റക്കാർ
text_fieldsഹോേങ്കാങ്: 2014ൽ ഹോേങ്കാങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മൂ ന്നു പ്രമുഖർ കുറ്റക്കാരെന്ന് കോടതി. പ്രേക്ഷാഭത്തിെൻറ മുൻനിരയിലുണ്ടായിരുന്ന ബെന്നി തായ്, ചാൻ കിൻ-മാൻ, െറവറൻറ് ചു യു മിങ് എന്നിവരുൾപ്പെടെ ഒമ്പതു പേർക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ശിക്ഷ പിന്നീട് വിധിക്കും.
സ്വതന്ത്ര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹോേങ്കാങ് നഗര കേന്ദ്രം ഉപരോധിക്കുകയും നിസ്സഹകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതിെൻറ ബുദ്ധികേന്ദ്രമായിരുന്നു തായ്, ചാൻ, ചു എന്നിവർ.
പിന്നീട് ‘കുട പ്രസ്ഥാനം’ എന്നറിയപ്പെട്ട ഇവരുടെ പ്രക്ഷോഭത്തിൽ ലക്ഷത്തിലേറെ പേർ ഭാഗമായി. 79 ദിവസമാണ് പ്രക്ഷോഭം നീണ്ടുനിന്നത്.
