ഹോങ്കോങ്ങിൽ വിദ്യാർഥി മരിച്ചു; സമരം ശക്തം
text_fieldsഹോങ്കോങ്: ഹോങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭത്തിനിടെ പരിക്കേറ്റ വിദ്യാർഥി മര ിച്ചു. തിങ്കളാഴ്ച പൊലീസിെൻറ കണ്ണീർവാതകപ്രയോഗത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ 22വയസ്സുള്ള അലക്സ് ചോ ബഹുനിലകാർപാർക്കിങ് കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ചോയെ കണ്ടെത്തിയത്.
വിദ്യാർഥിക്ക് എങ്ങനെയാണ് ഇത്രയേറെ പരിക്കു പറ്റിയതെന്ന കാര്യത്തിൽ അവ്യക്തയുണ്ട്. ഉടൻ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വെള്ളിയാഴ്ച മരണം സ്ഥിരീകരിച്ചു. വിദ്യാർഥിയുടെ മരണത്തോടെ സമരം കൂടുതൽ ശക്തമായി. മരണത്തിൽ സഹപാഠികൾ അന്വേഷണം ആവശ്യപ്പെട്ടു. ബുധനാഴ്ച ചൈനയെ പിന്തുണക്കുന്ന എം.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റിരുന്നു. സമരക്കാരനെന്ന വ്യാജേന എത്തിയാളാണ് കുത്തിയത്.