Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:50 PM GMT Updated On
date_range 10 Jun 2019 5:50 PM GMTവിവാദ നാടുകടത്തൽ നിയമം: ഹോേങ്കാങ്ങിൽ ലക്ഷങ്ങൾ തെരുവിൽ
text_fieldsഹോേങ്കാങ്: പ്രതികളെ തുടർ വിചാരണക്ക് ചൈനയിലേക്ക് നാടുകടത്താൻ അനുവദിക്കുന്ന ന ിയമനിർദേശത്തിനെതിരെ ഹോേങ്കാങ്ങിൽ ലക്ഷങ്ങൾ അണിനിരന്ന കൂറ്റൻ പ്രതിഷേധം. എന്ന ാൽ, ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴങ്ങില്ലെന്നും നിയമം നടപ്പാക്കുമെന്നും ഹോേങ്കാങ് ച ീഫ് എക്സിക്യൂട്ടിവ് കാരി ലാം.
ഞായറാഴ്ച രാത്രിയാണ് സർക്കാറിന് താക്കീതായ ി പ്രക്ഷോഭകർ തെരുവ് കീഴടക്കിയത്. മനുഷ്യാവകാശങ്ങൾക്ക് വിലകൽപിക്കാത്ത ചൈനയി ൽ കുറ്റവിചാരണ നടത്താൻ നാട്ടുകാരെ കൈമാറുന്നത് അംഗീകരിക്കാനാവിെല്ലന്നായിരുന്നു ആവശ്യം. നേരത്തേ, 20ഓളം രാജ്യങ്ങളുമായി ഉണ്ടാക്കിയ കുറ്റവാളി കൈമാറ്റ കരാറിൽ ചൈന, മക്കാവു, തായ്വാൻ തുടങ്ങിയ കൂടുതൽ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് ജനം തെരുവിലിറങ്ങിയത്. അഞ്ചു മണിക്കൂറിലേറെ നീണ്ട പരിപാടിയിൽ 10 ലക്ഷം പേർ തെരുവിലെത്തിയതായി പ്രക്ഷോഭകർ പറഞ്ഞു. എന്നാൽ, 2,40,000 പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച ചേരുന്ന നിയമനിർമാണ സഭയിൽ ചർച്ചക്കെത്തുന്ന ബിൽ ജൂൺ അവസാനത്തോടെ നിയമമാക്കാനാണ് നീക്കം. ശക്തമായ സമ്മർദങ്ങളുടെ സാഹചര്യത്തിൽ ചില ഭേദഗതികൾക്ക് വഴങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സമ്പൂർണമായി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കാരി ലാം അറിയിച്ചിട്ടുണ്ട്.
1997ൽ ബ്രിട്ടൻ ചൈനക്കു കൈമാറിയതാണെങ്കിലും ഹോേങ്കാങ്ങിന് നിയമപരമായി സ്വാതന്ത്ര്യം നിലവിലുണ്ട്. ഈ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പുതിയ ഭരണാധികാരിയുടെ ഒത്താശയോടെ ചൈന ശ്രമം ഊർജിതമാക്കിയെന്നാണ് ആക്ഷേപം. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ സാധാരണക്കാർക്ക് പുറമേ വ്യവസായികൾ, നയതന്ത്ര പ്രതിനിധികൾ, നിയമവിദഗ്ധർ എന്നിവരുടെയും സാന്നിധ്യം വ്യാപകമായുണ്ട്. ‘ചൈനയിലേക്ക് നാടു കടത്തരുത്, ദുർനിയമം ഉപേക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. 2014ൽ രാജ്യത്തെ പിടിച്ചുലച്ച വൻപ്രതിഷേധം സംഘടിപ്പിച്ച ‘ഒക്കുപൈ’ സംഘടനയുടെ ബാനറും ചിലർ വഹിച്ചിരുന്നു.
രാജ്യാന്തര സാമ്പത്തിക തലസ്ഥാനമായി വാഴ്ത്തപ്പെടുന്ന ഹോേങ്കാങ്ങിെൻറ സൽപേര് കളങ്കപ്പെടുത്തുന്നതാണ് നീക്കമെന്ന് വിവിധ വിദേശ ഭരണകൂടങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് നിയമം നിർമിച്ചതെന്ന് ഹോേങ്കാങ് ഉദ്യോഗസ്ഥർ പറയുന്നു.

Next Story