ഹോങ്കോങ്ങിൽ പ്രക്ഷോഭം രൂക്ഷം
text_fieldsഹോങ്കോങ്: ചൈനയുടെ കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ ജനാധിപത്യ വാദികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം പുതിയ തലത്തിലേക്ക്. പ്രതിഷേധക്കാർ ജനജീവ ിതം സ്തംഭിപ്പിച്ചപ്പോൾ തിങ്കളാഴ്ച മാത്രം അറസ്റ്റിലായത് 82 പേർ. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേർ അറസ്റ്റിലാവുന്നത്.
നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമ ായ കമ്യൂട്ടർ ട്രെയ്നുകൾ സ്തംഭിപ്പിക്കുന്നതിനാണ് തിങ്കളാഴ്ച പ്രക്ഷോഭകർ മുൻഗണന നൽകിയത്. എയർപോർട്ട് എക്സ്പ്രസ് അടക്കമുള്ള എട്ട് റെയിൽവേ ലൈനുകൾ ഇതുമൂലം പൂർണമായോ ഭാഗികമായോ അടച്ചിടേണ്ടിവന്നു. രാവിലെ മുതൽ ട്രെയിനുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തടസ്സപ്പെടുത്തി പ്രക്ഷേഭകർ നിലയുറപ്പിച്ചിരുന്നു. 20ഓളം സെക്ടറുകളിലെ 14,000 പേരെങ്കിലും പണിമുടക്കി പ്രക്ഷോഭത്തിനിറങ്ങിയതായാണ് റിപ്പോർട്ട്.
ജീവനക്കാരിൽ ഭൂരിഭാഗവും പണിമുടക്കി പ്രക്ഷോഭത്തിൽ ചേർന്നതോടെ പ്രധാന വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചുള്ളൂ. ഇതേതുടർന്ന് 200ഓളം വിമാന സർവിസുകൾ റദ്ദാക്കി. റോഡുകളിലും പ്രതിഷേധക്കാർ തടസ്സങ്ങളുയർത്തി. ഇതേതുടർന്ന് പലയിടങ്ങളിലും ഗതാഗതം താറുമാറായി. തിങ്കളാഴ്ച മാത്രം 1000 കണ്ണീർവാതക ഗ്രനേഡുകളും 300 മാരകമല്ലാത്ത ബുള്ളറ്റുകളും പ്രയോഗിച്ചതായും പ്രക്ഷോഭകരുമായുള്ള സംഘർഷത്തിൽ 139 പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് വക്താവ് യൊലാൻഡ യു ഹോയ്ക്വാൻ പറഞ്ഞു.
അതേസമയം, പ്രക്ഷോഭം അപകടകരമായ പാതയിലേക്ക് നീങ്ങുകയാണെന്ന് കുറ്റപ്പെടുത്തി ഹോങ്കോങ് ഭരണകൂടത്തിലെ ചീഫ് എക്സിക്യൂട്ടിവ് കാരി ലാം രംഗത്തെത്തി. രാജ്യത്തിെൻറ സ്ഥിരതയെയും അഭിവൃദ്ധിയെയുമാണ് പ്രതിഷേധക്കാർ വെല്ലുവിളിക്കുന്നതെന്ന് അവർ പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും ആവശ്യമായ നടപടികൾ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടാവുമെന്ന് ലാം കൂട്ടിച്ചേർത്തു.
ഭരണകൂടം പുതിയ നാടുകടത്തൽ നിയമം പ്രഖ്യാപിച്ചതിനെ തുടർന്നാണ് രണ്ടുമാസം മുമ്പ് ഹോങ്കോങ്ങിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. നിയമം പിന്നീട് റദ്ദാക്കിയെങ്കിലും കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ശക്തമായി. ലാമിെൻറ രാജി, പൊലീസ് നടപടികളെ കുറിച്ച് സ്വതന്ത്ര അന്വേഷണം, അറസ്റ്റിലായവർക്ക് പൊതുമാപ്പ്, നാടുകടത്തൽ ബിൽ പൂർണമായി റദ്ദാക്കൽ, ഹോേങ്കാങ് ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങിയവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ.