Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമേയ് ദിന...

മേയ് ദിന പ്രതിഷേധക്കാർക്കുനേരെ ഹോങ്കോങ്ങിൽ കുരുമുളക്​ സ്പ്രേ

text_fields
bookmark_border
മേയ് ദിന പ്രതിഷേധക്കാർക്കുനേരെ ഹോങ്കോങ്ങിൽ കുരുമുളക്​ സ്പ്രേ
cancel
camera_alt????????????? ??????????? ?????????? ??????????? ???????????? ?????????????? ???????? ???????? (??????: ?.??)

ഹോങ്കോങ്​: കോവിഡ്​ നിയന്ത്രണങ്ങൾ പാലിക്കാതെ ഹോ​​ങ്കോങ്ങിൽ മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച്​ ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പൊലീസ്​ കുരുമുളക്​ ​സ്​പ്രേ പ്രയോഗിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച്​ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തി​​െൻറ ഭാഗമായാണ്​ ആളുകൾ ചെറുകൂട്ടങ്ങളായി തൊഴിലാളി ദിനത്തിൽ തെരുവിലിറങ്ങിയത്​. 

കൗലൂൺസ്​ മോങ് കോക്ക്, ക്വാൻ ടോംഗ് സബ്‌വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ​ പ്രതിഷേധം അരങ്ങേറി. കോവിഡ്​ പശ്​ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹിക അകലം ലംഘിക്കരുതെന്ന്​ പൊലീസ്​ പ്രതിഷേധക്കാരോട്​ ആവശ്യ​പ്പെട്ടു. ഒടുവിൽ ഷോപ്പിങ്​ മാൾ വളയാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.

ഹോങ്കോങ്ങിലെ തടവുകാരെ ചൈനയിലേക്ക്​ മാറ്റാൻ അനുവദിക്കുന്ന ബിൽ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രതിഷേധത്തി​​െൻറ തുടർച്ചയാണ് പ്രകടനങ്ങൾ. ബിൽ പിന്നീട് പിൻവലിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയും ഷോപ്പിങ്​ മാളുകൾ ​േകന്ദ്രീകരിച്ച്​ പ്രകടനങ്ങൾ നടന്നിരുന്നു. ഇതി​​െൻറ പേരിൽ 15 ജനാധിപത്യ അനുകൂല പ്രവർത്തകരെയും മുൻ നിയമനിർമാതാക്കളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policepepper sprayprotestmay dayhong kong
News Summary - Hong Kong police use pepper spray to clear May Day protest
Next Story