ഹോ​​​ങ്കോ​ങിൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റ​ൽ ബി​ൽ​ പി​ൻ​വ​ലി​ക്കു​ം

00:19 AM
20/06/2019
carrie-lam

ഹോ​​​ങ്കോ​ങ്​: വി​വാ​ദ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റ​ൽ ബി​ൽ​ പി​ൻ​വ​ലി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ഹോ​​ങ്കോ​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ കാ​രീ ലാം. ​കു​റ്റ​വാ​ളി​ക​ളെ വി​ചാ​ര​ണ​ക്കാ​യി ചൈ​ന​ക്കു കൈ​മാ​റാ​നു​ള്ള ബി​ല്ലി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

അ​ർ​ധ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഹോ​​ങ്കോ​ങ്ങി​നെ പ്ര​തി​സ​ന്ധി​യി​ലേ​ക്കു​ ത​ള്ളി​വി​ട്ട ബി​ൽ​ കൊ​ണ്ടു​വ​ന്ന​തി​ൽ കാ​രീ ലാം ​ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​ങ്ങ​ളോ​ട്​ മാ​പ്പു​ചോ​ദി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.   

Loading...
COMMENTS