ഹോ​​​ങ്കോ​ങ്ങി​ലെ ബ്രി​ട്ടീ​ഷ്​ കോ​ൺ​സു​ലേ​റ്റ്​  ഉ​ദ്യോ​ഗ​സ്​​ഥ​നെ ചൈ​ന ത​ട​വി​ലാ​ക്കി

21:51 PM
20/08/2019
hongkong

ല​ണ്ട​ൻ: ഹോ​​ങ്കോ​ങ്ങി​ലെ ബ്രി​ട്ടീ​ഷ്​ കോ​ൺ​സു​ലേ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ ചൈ​ന ത​ട​വി​ലാ​ക്കി​യ​താ​യി പ​രാ​തി. ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​  തെ​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഷെ​ൻ​ഷ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ഹോ​​ങ്കോ​ങ്ങി​ലേ​ക്കു​ മ​ട​ങ്ങ​വെ​യാ​ണ്​ സി​മോ​ൺ ഷെ​ങ്ങി​നെ (28) കാ​ണാ​താ​യ​ത്. 

ഷെ​ങ്ങി​​െൻറ കൂ​ട്ടു​കാ​രി ലി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. കോ​ൺ​സു​ലേ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ‘‘ഹോ​​​ങ്കോ​ങ്​ അ​തി​ർ​ത്തി ക​ട​ക്കാ​ൻ പോ​വു​ക​യാ​ണ്,​ പ്രാ​ർ​ഥി​ക്ക​ണം’’ -ഇ​താ​ണ്​ ഷെ​ങ്​ അ​വ​സാ​ന​മാ​യി അ​യ​ച്ച സ​ന്ദേ​ശ​മെ​ന്ന്​ സു​ഹൃ​ത്ത്​ പ​റ​ഞ്ഞു.

10 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഷെ​ങ്ങി​​​െൻറ കു​ടും​ബ​ത്തി​ന്​ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ദ്ദേ​ഹ​ത്തെ ചൈ​ന അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ ക​രു​ത​ൽ​ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യി എ​മ​ി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ​നി​ന്ന്​ വി​വ​രം ല​ഭി​ച്ചു. കാ​ര​ണ​മെ​ന്തെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഹോ​​​​ങ്കോ​ങ്​ ഓ​ൺ​ൈ​ല​ൻ മാ​ധ്യ​മ​മാ​യ എ​ച്ച്.​കെ 01ൽ ​ആ​ണ്​ കാ​ണാ​താ​യ വാ​ർ​ത്ത ആ​ദ്യം വ​ന്ന​ത്. സ്​​ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ഹോ​​ങ്കോ​ങ്​ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 

Loading...
COMMENTS