Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസ്വീ​ഡി​ഷ്​...

സ്വീ​ഡി​ഷ്​ പ്ര​സാ​ധ​ക​ന്​ ചൈ​ന​യി​ൽ 10 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
സ്വീ​ഡി​ഷ്​ പ്ര​സാ​ധ​ക​ന്​ ചൈ​ന​യി​ൽ 10 വ​ർ​ഷം ത​ട​വ്​
cancel

ബെ​യ്​​ജി​ങ്​: ചൈ​നീ​സ്​ വം​ശ​ജ​നാ​യ സ്വീ​ഡി​ഷ്​ പു​സ്​​ത​ക പ്ര​സാ​ധ​ക​ൻ ഗു​യി മി​ൻ​ഹ​യി​ക്ക്​​ ചൈ​നീ​സ്​ കോ​ട​തി 10 വ​ർ​ഷം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക്​ കൈ​മാ​റി​യെ​ന്ന കേ​സി​ലാ​ണ്​ ശി​ക്ഷ.


ഗു​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന്​ ഹോ​​​​ങ്കോ​ങ്​ കേ​ന്ദ്ര​മാ​യി ന​ട​ത്തി​യി​രു​ന്ന പു​സ്​​ത​ക​ശാ​ല​യി​ൽ ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​കു​റി​ച്ചു​ള്ള പു​സ്​​ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 2018 ഫെ​ബ്രു​വ​രി​യി​ൽ ബെ​യ്​​ജി​ങ്ങി​ലേ​ക്ക്​ ട്രെ​യി​നി​ൽ പോ​കു​ന്ന​തി​നി​ടെ ചൈ​നീ​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 2015ൽ ​താ​യ്​​ല​ൻ​ഡി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ഗു​യി​യെ​ ചൈ​നീ​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ പു​സ്​​ത​ക​ങ്ങ​ൾ ക​ള്ള​ക്ക​ട​ത്ത്​ ന​ട​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​ദ്ദേ​ഹ​ത്തെ ര​ണ്ടു​വ​ർ​ഷം ത​ട​വി​ലി​ട്ടു. ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി മൂ​ന്നു മാ​സം പി​ന്നി​ടു​േ​മ്പാ​ഴാ​ണ്​ വീ​ണ്ടും അ​റ​സ്​​റ്റി​ലാ​യ​ത്.

രാ​ഷ്​​ട്രീ​യ അ​ടി​ച്ച​മ​ർ​ത്ത​ലി​​െൻറ ഭാ​ഗ​മാ​ണ്​ അ​റ​സ്​​റ്റെ​ന്ന്​ ഗു​യി​യു​ടെ ബ​ന്ധു​ക്ക​ളും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​രും ആ​രോ​പി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ​ പൗ​ര​നാ​യ ഗു​യി​യെ വി​ട്ട​യ​ക്ക​​ണ​മെ​ന്ന്​ സ്വീ​ഡി​ഷ്​ വി​ദേ​ശ മ​ന്ത്രി ആ​ന ലി​ൻ​ഡെ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam news
News Summary - Hong Kong bookseller gets 10 years jail-world news
Next Story