സ്​ത്രീക്ക്​ ഗർഭ പരിശോധന;  ഹോ​ങ്കോങ്​ വിമാന കമ്പനി വിവാദത്തിൽ 

21:47 PM
17/01/2020

േഹാ​​ങ്കോ​ങ്​: പ​സ​ഫി​ക്​ ദ്വീ​പാ​യ സാ​യ്​​പാ​നി​ലേ​ക്ക്​ യാ​ത്ര​ക്കെ​ത്തി​യ ജാ​പ്പ​നീ​സ്​ വ​നി​ത​ക്ക്​ ഹോ​​ങ്കോ​ങ്​ വി​മാ​ന ക​മ്പ​നി ഗ​ർ​ഭ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യി. മി​ദോ​രി നി​ഷി​ദ എ​ന്ന 25കാ​രി​യെ​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഗ​ർ​ഭ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്. 

കു​ട്ടി​ക​ൾ​ക്ക്​ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ക്കാ​ൻ നി​ര​വ​ധി ഗ​ർ​ഭി​ണി​ക​ൾ ഈ ​ദ്വീ​പി​ലേ​ക്ക്​ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ചെ​ക്​ ഇ​ൻ സ​മ​യ​ത്ത്​ വി​മാ​ന ക​മ്പ​നി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ചോ​ദ്യാ​വ​ലി​യി​ൽ ഗ​ർ​ഭി​ണി​യ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടും ഗ​ർ​ഭി​ണി​യാ​ണെ​ന്ന സം​ശ​യ​ത്താ​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​ക്കു​ക​യാ​യി​രു​ന്നു.

20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​യ്​​പാ​നി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തെ കാ​ണാ​നാ​ണ്​ ജാ​പ്പ​നീ​സ്​ യു​വ​തി യാ​​ത്ര തി​രി​ച്ച​ത്. യു​വ​തി​യോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​താ​യും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Loading...
COMMENTS