പാകിസ്താൻ ഗുരുനാനാക്ക് കൊട്ടാരം തകർത്തു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ നൂറ്റാണ്ട് പഴക്കമുള്ള ഗുരുനാനാക്ക് കൊട്ടാരം ഒരു സം ഘം ആക്രമികൾ ഭാഗികമായി തകർത്തു. കൊട്ടാരത്തിെൻറ വാതിലുകളും ജനാലകളും അടർത്തിയ െടുത്ത് വിൽക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നടക്കമുള്ള നിരവധി സിഖ് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണിത്.
സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിെൻറ സ്മരണക്കായി നിർമിച്ചതാണ് നാലുനിലയുള്ള കൊട്ടാരം. ഇഷ്ടികയിലും കളിമണ്ണിലും പണിതീർത്ത കെട്ടിടത്തിെൻറ ചുവരുകളിൽ വിവിധ ഹിന്ദു രാജാക്കൻമാരുടെ ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
ലാഹോറിൽനിന്ന് 100 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന് 16 മുറികളുണ്ട്. ഓരോ മുറിക്കും ചുരുങ്ങിയത് മൂന്നു വാതിലുകളും നാലു ജനാലകളുമുണ്ട്. കൊട്ടാരം തകർത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ലാഹോറിലെ ജനങ്ങൾ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
