Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 4:43 PM GMT Updated On
date_range 20 July 2019 4:43 PM GMTഗോത്രവർഗമേഖലകളിൽ ആദ്യമായി തെരഞ്ഞെടുപ്പ്
text_fieldsഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഗോത്രവർഗ ജില്ലകൾ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പിെൻറ ഭാഗമാകുന്നു. ഈ മേഖലകൾ പാക് ഭരണകൂടത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതോടെയാണ് ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്. താലിബാനും അൽഖാഇദക്കും സ്വാധീനമുള്ള മേഖലകളാണിവ. 2018 മേയിലാണ് ഭരണഘടന ഭേദഗതിയിലൂടെ ഏഴു ജില്ലകളും ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലേക്ക് കൂട്ടിച്ചേർത്തത്. 16 പ്രവിശ്യ നിയമസഭകളിലേക്ക് രണ്ടു സ്ത്രീകളടക്കം 285 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
Next Story