Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​വ​ർ​ത്തി​ക്കു​മോ...

ആ​വ​ർ​ത്തി​ക്കു​മോ വീ​ണ്ടു​മൊ​രു ഹി​രോ​ഷി​മ?

text_fields
bookmark_border
ആ​വ​ർ​ത്തി​ക്കു​മോ വീ​ണ്ടു​മൊ​രു ഹി​രോ​ഷി​മ?
cancel

ടോ​ക്യോ: 1945 ആ​ഗ​സ്​​റ്റ്​​ ആ​റ്. അ​ന്നാ​യി​രു​ന്നു ലോ​ക​ത്താ​ദ്യ​മാ​യി ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ അ​ണു​ബോം​ബ്​ വ​ർ​ഷി​ച്ച​ത്. എ​നോ​ള ഗേ ​എ​ന്ന അ​മേ​രി​ക്ക​ന്‍ ബോം​ബ​ര്‍ വി​മാ​ന​ത്തി​ൽ നി​ന്നാ​ണ്​  ‘ലി​റ്റി​ല്‍ ബോ​യ്’ എ​ന്ന അ​ണു​ബോം​ബ് പതിച്ച​ത്. ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ന്ന അ​ഗ്​​നി​ഗോ​ള​ങ്ങ​ൾ. തു​ള​ച്ചു​ക​യ​റു​ന്ന ശ​ബ്​​ദ​ത്തി​ന​പ്പു​റം പ​ച്ച​മാം​സം വെ​ന്തു​ക​രി​യു​ന്ന​തി​​െൻറ രൂ​ക്ഷ​ഗ​ന്ധം. ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ്​ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ നി​ലി​വി​ളി​യോ​ടെ മ​ര​ണം പു​ൽ​കു​ന്ന മ​നു​ഷ്യ​ർ...​ആ പ്ര​ഭാ​ത​ത്തി​ൽ അ​മേ​രി​ക്ക ജ​പ്പാ​​െൻറ ച​രി​ത്രം മാ​റ്റി​യെ​ഴു​തുകയായിരുന്നു. 14,000 ആ​ളു​ക​ളാണ്​ മൃതിയടഞ്ഞത്​.  ജ​പ്പാ​ൻ​ച​രി​ത്ര​ത്തി​ലെ ക​റു​ത്ത​അ​ധ്യാ​യ​മാ​യി​രു​ന്നു അ​ത്. മ​തി​വ​രാ​തെ ആ​ഗ​സ്​​റ്റ്​​ ഒ​മ്പ​തി​ന്​ അ​മേ​രി​ക്ക നാ​ഗ​സാ​ക്കി ന​ഗ​ര​ത്തി​ലും ക്രൂ​ര​ത തു​ട​ർ​ന്നു.  74,000 ആ​ളു​ക​ളാ​ണ്​ അവിടെ മ​രി​ച്ചൊ​ടു​ങ്ങി​യ​ത്. റേ​ഡി​യേ​ഷ​ൻ വി​കി​ര​ണ​മേ​റ്റ്​  ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക്​ അം​ഗ​​വൈ​ക​ല്യം ബാ​ധി​ച്ചു. ത​ല​മു​റ​ക​ൾ പോ​ലും റേ​ഡി​യോ​വി​കി​ര​ണ​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ലം ഇന്നും അ​നു​ഭ​വി​ക്കു​ക​യാ​ണ്. 

ആ​ഗ​സ്​​റ്റ്​​ 15ന്​ ​ജ​പ്പാ​ൻ അ​മേ​രി​ക്ക​ക്കു​മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​തോ​െ​ട ര​ണ്ടാം ലോ​ക​യു​ദ്ധം അ​വ​സാ​നി​ച്ചു. ജ​പ്പാ​നെ ത​ക​ർ​ക്കാ​നു​ള്ള ഹാ​രി എ​സ്.​ ട്രൂ​മാ​ൻ എ​ന്ന അ​മേ​രി​ക്ക​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കു​ടി​ല​ത​ന്ത്രം ​വ​ൻ വി​ജ​യ​മാ​യി. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ദു​ര​ന്ത​ത്തി​​െൻറ 72ാംവാ​ർ​ഷി​ക​മാ​ണി​ന്ന്. ജ​പ്പാ​ൻ ഹി​രോ​ഷി​മ ന​ഗ​രം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫലം കണ്ടു. ഇ​ന്ന്​ ലോ​ക​ത്തെ സു​ന്ദ​ര​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 

ആ​റ്റം​ബോം​ബ്​ വ​ർ​ഷി​ച്ച​തി​നു​ശേ​ഷം ഹി​രോ​ഷി​മ സ​ന്ദ​ർ​ശി​ച്ച്​ ച​രി​ത്രം കു​റി​ച്ച ആ​ദ്യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യ ബറാക്​ ഒ​ബാ​മ​യി​ൽ ലോ​ക​ത്തി​ന്​ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ‘യു​ദ്ധം വ​രു​ത്തി​െ​വ​ക്കു​ന്ന വേ​ദ​ന​യെ​ന്തെ​ന്ന്​ ന​മു​ക്ക​റി​യാം. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ പോ​ർ​വി​ളി​ക​ളി​ല്ലാ​ത്ത സ​മാ​ധാ​ന​വും ശാ​ന്തി​യും നി​ല​നി​ൽ​ക്കു​ന്ന ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​ൻ  ധീ​ര​ത​യോ​ടെ മു​ന്നേ​റാ​’മെ​ന്നും ഹി​രോ​ഷി​മ പീ​സ്​ മെ​​മ്മോ​റി​യ​ൽ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​ള്ള പു​സ്​​ത​ക​ത്തി​ൽ അദ്ദേഹം എ​ഴു​തി. എ​ന്നാ​ൽ, ഒ​ബാ​മ​യും അ​മേ​രി​ക്ക ആ​ണ​വ​ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ന്​ താ​ൽ​പ​ര്യ​പ്പെ​ട്ടി​ല്ല. 

ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക ന​ട​ത്തു​ന്ന പ​ട​യൊ​രു​ക്കം മ​റ്റൊ​രു യു​ദ്ധ​ത്തി​ൽ ക​ലാ​ശി​ക്കു​മോ എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ്​ ലോ​കം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൈ​ല ഏ​ഴി​ന്​ യു.​എ​ൻ പൊ​തു​സ​ഭ​യി​ലെ 193 രാ​ജ്യ​ങ്ങ​ളി​ൽ 122 ഉം ​ആ​ണ​വാ​യു​ധ​ നി​രോ​ധന കരാർ നടപ്പാക്കുന്നത്​ ലക്ഷ്യമിട്ട്​ അവതരിപ്പിച്ച പ്ര​േ​മ​യ​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ നി​ർ​മാ​ണം, ഉ​പ​യോ​ഗം, പ​രീ​ക്ഷ​ണം, ക​ച്ച​വ​ടം, ​കൈ​വ​ശം​വെ​ക്ക​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ണ​വാ​യു​ധ​നി​ർ​മാ​ണ​ത്തി​ന്​ സ​ഹാ​യം ന​ൽ​കൽ എ​ന്നി​വ ത​ട​യു​ക​യാ​യി​രു​ന്നു പ്ര​മേ​യം കൊ​ണ്ട്​ ഉ​ദ്ദേ​ശി​ച്ച​ത്. ലോ​ക​ത്തെ 15,000 ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന യു.​എ​സ്, ബ്രി​ട്ട​ൻ, റ​ഷ്യ, ഇ​സ്രാ​യേ​ൽ, ഫ്രാ​ൻ​സ്, പാ​കി​സ്​​താ​ൻ, ഇ​ന്ത്യ, ചൈ​ന, ഉ​ത്ത​ര​കൊ​റി​യ രാ​ജ്യ​ങ്ങ​ൾ ഇൗ ​പ്ര​മേ​യം അം​ഗീ​ക​രി​ച്ചില്ല. ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്നു​ള്ള ആ​ണ​വ​ഭീ​ഷ​ണി ത​ട​യാ​ൻ ക​രാ​ർ പ​ര്യാ​പ്​​ത​മ​ല്ലെ​ന്ന പേ​രു​പ​റ​ഞ്ഞാ​ണ്​ യു.​എ​സ്, യു.​കെ, ഫ്രാ​ൻ​സ്​ രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്ന​ത്.  ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കരാറിന് യു.എന്‍ രൂപം നല്‍കിയത്. ആണവ രാജ്യങ്ങൾ ഒപ്പുവെക്കാത്തിടത്തോളം കാലം കരാർ നടപ്പാകില്ല. 

Show Full Article
TAGS:hiroshima jappan world news malayalam news 
Web Title - Is Hiroshima Comes Again? -World News
Next Story