താമസ മുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ 30 ഹോട്ടലുകൾക്കെതിരെ കേസ്
text_fieldsസോൾ: ദക്ഷിണ കൊറിയയിലെ ഹോട്ടലുകളില്‍ താമസിച്ച 1600 ഓളം പേരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളികാമറയില്‍ ചിത്രീകരിച്ച് ഇൻറര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. സംഭവത്തിൽ 30 ഹോട്ടലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിറ്റല്‍ ടി.വി. ബോക്സുകള്‍, ചുമരില്‍ ഘടിപ്പിച്ചിട്ടുള്ള സോക്കറ്റുകള്‍, ഹെയര്ഡ്രൈറുകള് എന്നിവയുടെ ഉള്ളിലാണ് രഹസ്യ കാമറകള്‍ ഘടിപ്പിച്ചത്.
സ്വകാര്യ നിമിഷങ്ങള്‍ ഇൻറര്‍നെറ്റിലൂടെ പണം അടക്കുന്നവര്‍ക്ക് തത്സമയം കാണാവുന്ന രീതിയിലാണ് നല്‍കിയത്. ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലെ മുപ്പത് ഹോട്ടലുകളില്‍ 42ഓളം റൂമുകളിലായാണ് ഒളികാമറകള്‍ വെച്ച് സ്വകാര്യനിമിഷങ്ങള്‍ ചിത്രീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.