ഖാലിദ സിയയുടെ ശിക്ഷ ഇരട്ടിയാക്കി
text_fieldsധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് വീണ്ടും തിരിച്ചടി. മറ്റൊരു അഴിമതിക്കേസിൽ ഏഴു വർഷം തടവ് വിധിച്ചതിനു പിന്നാലെ നിലവിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേസിലെ തടവ് ഇരട്ടിയാക്കിയാണ് തുടർച്ചയായ രണ്ടാം ദിവസവും കോടതി ഖാലിദക്ക് പ്രഹരമേൽപിച്ചത്.
തെൻറ ഭർത്താവും മുൻ പ്രസിഡൻറുമായ സിയാഉർറഹ്മാെൻറ പേരിലുള്ള സിയ ഒാർഫനേജ് ട്രസ്റ്റ് അഴിമതിക്കേസിൽ അഴിമതി വിരുദ്ധ സമിതി നൽകിയ പുനഃപരിശോധന ഹരജി ശരിവെച്ചാണ് ജസ്റ്റിസുമാരായ ഇനായത്തുർറഹ്മാനും മുസ്തഫിസുർറഹ്മാനുമടങ്ങിയ ഹൈകോടതി ബെഞ്ച് ശിക്ഷ അഞ്ചിൽനിന്ന് പത്തു വർഷമാക്കി ഉയർത്തിയത്.
കേസിൽ ഇൗ വർഷം ഫെബ്രുവരി മുതൽ ശിക്ഷ അനുഭവിച്ചുവരുകയാണ് 10 വർഷം രാജ്യത്തിെൻറ പ്രധാനമന്ത്രിയായ ഖാലിദ സിയ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
