Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം സഹോദരിമാരോട് ആലോചിച്ച്

text_fields
bookmark_border
വിവാഹം സഹോദരിമാരോട് ആലോചിച്ച്
cancel

ഇസ്ലാമാബാദ്: പ്രായം 20കളുടെ മധ്യത്തിലത്തെിയെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭുട്ടോ. നിരവധി വിവാഹാലോചനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, സഹോദരിമാരോട് ആലോചിച്ചശേഷമേ ജീവിതപങ്കാളിയെ തീരുമാനിക്കുകയുള്ളൂ. രണ്ടു സഹോദരിമാരാണ് ബിലാവലിന്. സഹോദരിമാരുടെ ഇഷ്ടം നേടിയെടുക്കുക അത്ര എളുപ്പമല്ളെന്നും ബിലാവല്‍ കൂട്ടിച്ചേര്‍ത്തു. അടുത്തെങ്ങാനും വിവാഹം കഴിക്കാനുള്ള പദ്ധതിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബിലാവല്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെയും മുന്‍ പ്രസിഡന്‍റ് ആസിഫലി സര്‍ദാരിയുടെയും മകനാണ് ബിലാവല്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Have received many marriage proposals: Bilawal Bhutto
Next Story