ജ​റൂ​സ​ലം: യു​ദ്ധ​പ്ര​ഖ്യാ​പ​നമെന്ന് ഹ​മാ​സ്​ 

22:29 PM
07/12/2017
hamas

ജറൂസലം: ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ തീ​രു​മാ​നം ഫ​ല​സ്​​തീ​നെ​തി​രാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന്​ ഹ​മാ​സ്​ നേ​താ​വ്​ ഇ​സ്​​മാ​ഇൗ​ൽ ഹ​നി​യ്യ. തീ​രു​മാ​ന​ത്തെ നേ​രി​ടാ​ൻ മൂ​ന്നാം ഇ​ൻ​തി​ഫാ​ദ​ക്കും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. ഗ​സ്സ സി​റ്റി​യി​ൽ ട്രം​പി​​​െൻറ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​നി​യ്യ.  

ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക്​ തു​ര​ങ്കം​വെ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. ഒ​ത്തു​തീ​ർ​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഒാ​സ്​​േ​ലാ ഉ​ട​മ്പ​ടി​യും ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ന്നു. യു.​എ​സി​​േ​ൻ​റ​ത്​ സ​മാ​ധാ​ന  ലം​ഘ​ന​മാ​ണ്. സ​യ​ണി​സ്​​റ്റ്​ ശ​ത്രു​ക്ക​ളെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ മൂ​ന്നാം ഇ​ൻ​തി​ഫാ​ദ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഹ​നി​യ്യ വ്യ​ക്ത​മാ​ക്കി. ജ​റൂ​സ​ലം ഫ​ല​സ്​​തീ​നി​ക​ളു​ടേ​താ​ണ്. 
ച​രി​ത്രം തി​രു​ത്തു​ന്ന ന​ട​പ​ടി​യി​ലൂ​ടെ ഫ​ല​സ്​​തീ​നി​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ്​ യു.​എ​സി​​േ​ൻ​റ​ത്. എ​ത്ര​യും പെ​െ​ട്ട​ന്ന്​ ചെ​റു​ത്തു​നി​ൽ​പി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നും ഹ​നി​യ്യ  ആ​വ​ശ്യ​പ്പെ​ട്ടു. 

COMMENTS