ഹാഫിസ് സഇൗദിെൻറ തടവ്: കേസിൽ വിധിപറയുന്നത് മാറ്റി
text_fieldsലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകൻ ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദിെൻറ തടവുമായി ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് ലാഹോർ ഹൈേകാടതി മാറ്റി. വിധി പറയേണ്ട ഡിവിഷൻ ബെഞ്ച് മേധാവി ജസ്റ്റിസ് അബ്ദുൽ സമി ഖാൻ അവധിയിലായതിനാലാണ് വിധി പറയൽ മാറ്റിയത്. വിധി പറയുന്ന തീയതി അറിയിച്ചിട്ടില്ല.
കഴിഞ്ഞ മാസം 19ന് വിധി പറയുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂലൈ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ഇതാണിപ്പോൾ വീണ്ടും മാറ്റിയിരിക്കുന്നത്. പാകിസ്താെൻറ സുരക്ഷക്ക് വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലാണ് സഇൗദിനെയും സഹായികളായ നാലുപേരെയും അറസ്റ്റ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയത്.
