Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെളിവില്ലെങ്കിൽ...

തെളിവില്ലെങ്കിൽ ഹാഫിസ്​ സഇൗദി​െന മോചിപ്പിക്കേണ്ടി വരും -ലാഹോർ ഹൈകോടതി

text_fields
bookmark_border
തെളിവില്ലെങ്കിൽ ഹാഫിസ്​ സഇൗദി​െന മോചിപ്പിക്കേണ്ടി വരും -ലാഹോർ ഹൈകോടതി
cancel

ലാഹോർ: വീട്ടുതടങ്കലിൽ കഴിയുന്ന ജമാഅത്തുദ്ദഅ്​വ ​തലവൻ ഹാഫിസ്​ സഇൗദി​നെതിരെ  പാക്​ സർക്കാർ തെളിവ് ഹാജരാക്കാത്തതിനെ വിമർശിച്ച് ലാഹോർ ഹൈകോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം നിർബന്ധമായും ആഭ്യന്തര സെക്രട്ടറി ഹാജരാവണം.  പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്ര​ം ഒരു പൗര​​െൻറയും തടവുകാലം നീട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ആഭ്യന്തര സെക്രട്ടറി ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വെള്ളിയാഴ്​ച കേസ് വീണ്ടും പരിഗണിക്കും. 

ജനുവരി 31 മുതൽ സഇൗദും മറ്റു നാല്​ പേരും വീട്ടുതടങ്കലിലാണ്​. രാജ്യത്തെ ഭീകരവിരുദ്ധ കുറ്റം ചുമത്തിയാണ് ഇവരെ തടവിലിട്ടത്​. ഇതിനെതിരെ സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിക്കുന്നത്​.

ഹരജിക്കാർക്കെതിരെ തങ്ങളുടെ കൈയിൽ ശക്തമായ തെളിവില്ലെന്നാണ്​ സർക്കാറി​​െൻറ സമീപനം കാണിക്കുന്നതെന്ന്​​ ​നിരീക്ഷിച്ച കോടതി, വ്യക്തമായ തെളിവ്​ ലഭിക്കാതെ തടങ്കൽ തുടരാൻ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. പാക്​ സർക്കാറിന്​ വേണ്ടി ഡപ്യൂട്ടി അറ്റോർണി ജനറൽ ഹാജരായി. തലസ്ഥാനമായ ഇസ്​ലാമാബാദിൽ ഒഴിവാക്കാനാവാത്ത ഒൗദ്യോഗിക ഉത്തരവാദിത്തമുള്ളതിനാലാണ്​ ആഭ്യന്തര സെക്രട്ടറിക്ക്​ ഹാജരാവാൻ  കഴിയാതിരുന്നതെന്ന്​ സർക്കാർ ​കോടതിയെ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai attackhafiz saeedworld newsmalayalam newsLahore High Court
News Summary - Hafiz Saeed will be released if evidence is not submitted: Lahore High Court-World News
Next Story