Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ് സഈദ്...

ഹാഫിസ് സഈദ് പാകിസ്താനിൽ അറസ്റ്റിൽ

text_fields
bookmark_border
Hafis-saeed
cancel

ലാ​ഹോ​ർ: മും​ബൈ ഭീ​ക​​രാ​ക്ര​മ​ണ​ത്തി​​െൻറ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്തു​ദ്ദ​അ്​​വ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദി​നെ പാ​കി​സ്​​താ​നി​ൽ അ​റ​സ്​​റ്റ്​​ചെ​യ്​​തു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ധ​ന​സ​ഹാ​യ ം ന​ൽ​കി​യെ​ന്ന കേ​സി​ലാ​ണ്​ ബു​ധ​നാ​​ഴ്​​ച രാ​വി​ലെ ലാ​ഹോ​റി​ൽ​നി​ന്ന്​ ഗു​ജ്​​റ​ൻ​വാ​ല​യി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ​ തീ​വ്ര​വാ​ദ വി​രു​ദ്ധ വി​ഭാ​ഗം ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി​യ​ത്​.

പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​​െൻറ ആ​ദ്യ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ അ​റ​സ്​​റ്റ്. ഹാ​ഫി​സ്​ സ​ഇൗ​ദി​​നെ യു.​എ​ൻ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്കാ​ൻ പോ​കു​േ​മ്പാ​ഴാ​യി​രു​ന്നു അ​റ​സ്​​റ്റ്. ഗു​ജ​റ​ൻ​വാ​ല​യി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ കോ​ട​തി ഹാ​ഫി​സ്​ സ​ഇൗ​ദി​നെ ഏ​ഴു​ദി​വ​സം റി​മാ​ൻ​ഡ്​ ചെ​യ്​​തു. പി​ന്നീ​ട്​ ലാ​ഹോ​റി​ലെ ക​ന​ത്ത സു​ര​ക്ഷ​യു​ള്ള കോ​ട്​​ലാ​ക്​​പ​ത്​ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. അ​ഴി​മ​തി കേ​സി​ൽ ഏ​ഴു​വ​ർ​ഷം ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫും ഈ ​ജ​യി​ലി​ലാ​ണു​ള്ള​ത്.

ഭൂ​മി ത​ട്ടി​യെ​ടു​ത്ത്​ ല​ശ്​​​ക​റെ ത്വ​യ്യി​ബ​യു​ടെ മ​ത​പാ​ഠ​ശാ​ല സ്​​ഥാ​പി​ച്ചെ​ന്ന കേ​സി​ൽ ഹാ​ഫി​സ്​ സ​ഇൗ​ദി​നും മൂ​ന്നു കൂ​ട്ടാ​ളി​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്​​ച ലാ​ഹോ​റി​ലെ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സ​ഇൗ​ദ്​ ഉ​ൾ​പ്പെ​ടെ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ 13 ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കെ​തി​രെ ജൂ​ലൈ 13ന്​ ​തീ​വ്ര​വാ​ദ വി​രു​ദ്ധ വി​ഭാ​ഗം 23 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ മാ​തൃ​സം​ഘ​ട​ന​യാ​യ ല​ശ്​​ക​റെ ത്വ​യ്യി​ബ​യാ​ണ്​ 166 പേ​ർ കൊ​ല്ല​പ്പെ​ട്ട 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്. ഹാ​ഫി​സ്​ സ​ഇൗ​ദി​നെ പി​ടി​കൂ​ടു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​യ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്​ അ​മേ​രി​ക്ക 10 ദ​ശ​ല​ക്ഷം ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lahorehafiz saeedworld newsmalayalam news
News Summary - Hafiz Saeed arrested from Lahore-World News
Next Story