Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലശ്​​കർ നേതാവ്​...

ലശ്​​കർ നേതാവ്​ ഹാഫിസ്​ സഈ​ദ്​ വീട്ടു തടങ്കലിൽ

text_fields
bookmark_border
ലശ്​​കർ നേതാവ്​ ഹാഫിസ്​ സഈ​ദ്​ വീട്ടു തടങ്കലിൽ
cancel

ഇസ്ലാമാബാദ്​: ലശ്​കറെ ത്വയ്യിബ നേതാവും 2008ലെ മുംബൈ ഭീകരാ​​ക്രമണ സൂത്രധാരനുമായ ഹാഫിസ്​ സഈദിനെ പാകിസ്​താൻ ലാഹോറിൽ വീട്ടു തടങ്കലിലാക്കി. ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിഅ അൽ ക്വാസയിലാണ്​ സഈ​ദിനെ തടവിലാക്കിയ​െതന്നാണ് വിവരം. സഈ​ദിനോടൊപ്പം മറ്റ്​ നാലു പേരെക്കൂടി വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്​. ജമാഅത്തുദ്ദഅ്​വ സ്​ഥാപകാംഗം സഫർ ഇക്​ബാൽ, മാഗസിൻ എഡിറ്റർ കസി കാഷിഫ്​ നവാസ്​, അംഗങ്ങളായ അബ്​ദുറഹ്​മാൻ ആബിദ്​, അബ്​ദുല്ല ഉബൈദ്​ എന്നിവരാണ്​ തടവിലായ മറ്റുള്ളവർ.

സഈ​ദ്​ നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്​വയെ നിരോധിക്കുമെന്നും നേതാക്കൻമാ​െ​ര അറസറ്റ്​ ചെയ്യുമെന്നും അധികൃതർ അറിയിച്ചതായി പാക്​ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്​തു.

പഞ്ചാബ്​ ആഭ്യന്തര വകുപ്പി​​െൻറ നിർദ്ദേശാനുസരണമാണ്​ നടപടി. ലശ്​കറെ ത്വയ്യിബ സ്​ഥാപകനായ സഈദി​​െൻറ തലക്ക്​ 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്​.

അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ് ട്രംപി​​െൻറ സമ്മർദ്ദത്തെ തുടർന്നാണ്​ നടപടി. ജമാഅത്തുദ്ദഅ്​വക്കെതിരെയും സഈ​ദിനെതിരെയും നടപടിയെടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്​ അ​േമരിക്ക മുന്നറിയിപ്പ്​ നൽകിയിരുന്നു.

എന്നാൽ, സംഭവത്തിന്​ പിന്നിൽ ഇന്ത്യയാണെന്ന്​ ജമാഅത്തുദ്ദഅ്​വ ആ​േരാപിച്ചു. ഇൗ വർഷം കശ്​മീരികൾക്കുള്ളതാ​െണന്ന്​ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കുമെന്നറിയാമായിരുന്നു. താൻ അറസ്​റ്റ്​ ചെയ്യ​െപ്പട്ടാൽ കശ്​മീരിൽ നിന്ന്​ ലക്ഷക്കണക്കിന്​ ആളുകൾ ശബ്​ദമുയർത്തുമെന്ന്​ സഈ​ദ്​ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedLashkar-e-Taiba
News Summary - Hafiz Saeed, 26/11Attacks Mastermind, Placed Under House Arrest in Lahore: Pak Media Reports
Next Story