Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വന്തം പാർട്ടിക്ക്​...

സ്വന്തം പാർട്ടിക്ക്​ രജിസ്​ട്രേഷൻ ലഭിച്ചില്ല: ഹാഫിസ്​ സഇൗദ്​ മറ്റൊരു പാർട്ടിയിലൂടെ ജനവിധി തേടും

text_fields
bookmark_border
സ്വന്തം പാർട്ടിക്ക്​ രജിസ്​ട്രേഷൻ ലഭിച്ചില്ല: ഹാഫിസ്​ സഇൗദ്​ മറ്റൊരു പാർട്ടിയിലൂടെ ജനവിധി തേടും
cancel

ലാഹോർ: മുംബൈ ഭീകരാക്രമത്തി​​​െൻറ ബുദ്ധികേന്ദ്രം എന്ന്​ പറയപ്പെടുന്ന ഹാഫിസ്​ സഇൗദ്​ ജൂലൈ 25ന്​ പാകിസ്​താനിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കും. ത​​​െൻറ സംഘടനയായ ജമാ അത്ത്​ ഉദ്ദവയുടെ പുതിയ രാഷ്​ട്രീയ പാർട്ടി മില്ലി മുസ്​ലിം ലീഗിന്(എം.എം.എൽ)​ പാകിസ്​താൻ തെരഞ്ഞെടുപ്പ്​ കമീഷനിൽ രജിസ്​ട്രേഷൻ ലഭിക്കാത്തതിനാലാൽ അല്ലാഹ ഉ അക്​ബർ തെഹ്​രീക്(എ.എ.ടി) എന്ന പാർട്ടിയിൽ നിന്നുമാണ്​ ഹാഫിസ്​ സഇൗദ്​ മത്സരിക്കുക​. 

തെരഞ്ഞെടുപ്പ്​ കമീഷനിൽ രജിസ്​ട്രേഷൻ ഉണ്ടെങ്കിലും നിർജ്ജീവമായിരിക്കുന്ന പാർട്ടിയാണ്​ അല്ലാഹ ഉ അക്​ബർ തെഹ്​രീക്. കസേരയാണ്​ എ.എ.ടിയുടെ തെരഞ്ഞെടുപ്പ്​ ചിഹ്​നം. ഇൗ ചിഹ്​നത്തിലായിരിക്കും  ജമാ അത്ത്​ ഉദ്ദവ സ്​ഥാനാർഥികൾ രാജ്യവ്യാപകമായി മത്സരിക്കുക. 

കഴിഞ്ഞ 11 മാസത്തോളമായി എം.എം.എല്ലിന് രജിസ്​ട്രേഷൻ നിഷേധിക്കപ്പെടുകയാ​​െണന്നും എ.എ.ടി സ്​ഥാനാർഥികളെ പിന്തുണച്ചുകൊണ്ട്​ തങ്ങൾ തെരഞ്ഞെടുപ്പി​​​െൻറ ഭാഗമാവുമെന്നും  എം.എം.എൽ ​പ്രസിഡൻറ്​ സൈഫുല്ല ഖാലിദ്​ പറഞ്ഞു​. തെരഞ്ഞെടുപ്പ്​ കമീഷനിൽ 350ഒാളം പാർട്ടികൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. എന്നാൽ എം.എം.എല്ലിനോട്​ മാത്രമാണ്​ എതിർപ്പ്​. ഇതിനെതിരെ തങ്ങൾ നിയമയുദ്ധം നടത്തുമെന്നും ഖാലിദ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai attackmalayalam newsMilli Muslim LeagueJamaat-ud-DawahHafiz SaaedAllaha-u-Akbar Tehreek
News Summary - Hafiz Saaed To Fight Pakistan Polls From Another Party-india news
Next Story