കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെപ്പ്; അഞ്ച് മരണം

07:11 AM
21/01/2018
kabuls-intercontinental-hotel

കാബൂൾ: കാബുളിലെ ഇൻറർകോണ്ടിന​െൻറൽ ഹോട്ടലിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു​. ബന്ദികളാക്കപ്പെട്ട 150 പേരെ രക്ഷപ്പെടുത്തി. വെടിവെപ്പിൽ ഹോട്ടൽ ജീവനക്കാർ, അതിഥികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു​. നാല്​ തോക്കുധാരികൾ ഹോട്ടലിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ വെടിവെപ്പ്​ നടത്തുകയായിരുന്നു. ഹോട്ടലിലിലെ ചില ഭാഗങ്ങൾക്ക്​ ഇവർ തീയിടുകയും ചെയ്​തിട്ടുണ്ട്​. സുരക്ഷസേന പ്രത്യാക്രമണത്തിൽ മൂന്നു തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട്​.

വെടിവെപ്പ്​ നടന്ന വിവരത്തെ തുടർന്ന്​ അഫ്​ഗാൻ സൈന്യം ഹോട്ടലിലെ ഹെലി​പാഡി​ലുടെ അകത്ത്​ പ്രവേശിച്ച്​ തീവ്രവാദികൾക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷ സൈന്യത്തി​​​​​​െൻറ വെടിവെപ്പിൽ രണ്ട്​ പേർ കൊല്ലപ്പെട്ടുവെന്ന്​ അഭ്യന്തര മന്ത്രാലയം വക്​താവ്​ നസ്​റത്ത്​ റഹീമി അറിയിച്ചു. എന്നാൽ, ഹോട്ടലിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുവെന്നത്​ കൃത്യമായ സൂചനകളില്ല.

2011ലും ഇതേ ഹോട്ടലിന്​ നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.

COMMENTS