Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2019 3:47 AM GMT Updated On
date_range 16 Nov 2019 6:36 AM GMTശ്രീലങ്കയിൽ മുസ്ലിം വോട്ടർമാരുമായി പോയ ബസിന് നേരെ വെടിവെപ്പ്
text_fieldsകൊളംബോ: ശ്രീലങ്കയിൽ ന്യൂനപക്ഷ മുസ്ലിം വോട്ടർമാരുമായ പോയ ബസിന് നേരെ വെടിവെപ്പ്. രാജ്യത്തിൻെറ വടക്ക്- പടിഞ്ഞാറൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറ ുകൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം.
വെടിവെപ്പിൽ ആളപായമുള്ളതായി സ്ഥിരീകരണമില്ല. അക്രമകാരികൾ ടയറുകൾ കത്തിച്ച് റോഡിൽ തടസമുണ്ടാക്കി. തീരദേശ നഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും റോഡിലെ തടസം നീക്കുകയും ചെയ്തു. പൊലീസ് സുരക്ഷയിലാണ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. അതേസമയം, ശ്രീലങ്കൻ സൈന്യം പല റോഡുകളും അനധികൃതമായി ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
Next Story