യു.എസ് എംബസിയിൽ വെടിവെപ്പ്
text_fieldsഅങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിലെ യു.എസ് എംബസിയിൽ വെടിവെപ്പ്. വാഹനത്തിൽനിന്ന് ഒരാൾ എംബസിക്കുനേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ എംബസിയുടെ സുരക്ഷ കാബിനിെൻറ ജനാല തകർന്നു. ഉടൻ തന്നെ ആക്രമി കാറിൽ രക്ഷെപ്പടുകയും ചെയ്തു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൗദുൽ അദ്ഹയോടനുബന്ധിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു എംബസി. യു.എസിൽ ഒളിവിൽ കഴിയുന്ന ഫത്ഹുല്ല ഗുലാനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
