Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗൂഗ്​ൾ മാപ്പിൽ...

ഗൂഗ്​ൾ മാപ്പിൽ ഒഴിവാക്കി; തരംഗമായി ‘ഫലസ്​തീൻ ഈസ്​ ഹിയർ’ കാമ്പയിൻ

text_fields
bookmark_border
ഗൂഗ്​ൾ മാപ്പിൽ ഒഴിവാക്കി; തരംഗമായി ‘ഫലസ്​തീൻ ഈസ്​ ഹിയർ’ കാമ്പയിൻ
cancel
camera_altPhoto Courtesy: Twitter

ജറൂസലം: ഫലസ്​തീൻ രാഷ്​ട്രത്തെ ഗൂഗ്​ൾ മാപ്പിൽ നിന്ന്​ ഒഴിവാക്കിയ ഗൂഗ്​ൾ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഐക്യരാഷ്​ട്രസഭയിലെ 136 അംഗരാജ്യങ്ങൾ അംഗീകരിച്ച സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രത്തിനാണ്​ ഗൂഗ്​ൾ മാപ്പിൽ ഇടമില്ലാത്തത്​.


നേരത്തേ വെസ്​റ്റ്​ബാങ്ക്​, ഗസ്സ എന്നിവ ഗൂഗ്​ൾ മാപ്പിൽ ഉണ്ടായിരുന്നുവെങ്കില​ും അതും ഒഴിവാക്കിയിട്ടുണ്ട്​. ഗൂഗ്​ളിനോടുള്ള പ്രതിഷേധത്തി​​െൻറ ഭാഗമായി ഫലസ്​തീൻ ഈസ്​ ഹിയർ എന്ന ഹാഷ്​ടാഗിൽ കാമ്പയിൻ തരംഗമായിട്ടുണ്ട്​. ഫലസ്​തീനിനെ ഗൂഗ്​ൾ മാപ്പിൽ ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ മാർച്ചിൽ ആരംഭിച്ച കാമ്പയിനിൽ ഇതുവരെ രണ്ടര ലക്ഷം പേർ ഒപ്പുവെച്ചിട്ടുണ്ട്​.

അതേസമയം, ഗൂഗ്​ൾ മാപ്പിൽ ഒരിക്കലും ഫലസ്​തീൻ ഉണ്ടായിരുന്നില്ലെന്നും വെസ്​റ്റ്​ ബാങ്കും ഗസ്സയും സാ​ങ്കേതിക കാരണങ്ങളാലാണ്​ ഒഴിവാക്കപ്പെട്ടതെന്നും ഗൂഗ്​ൾ വക്​താവ്​ വ്യക്​തമാക്കി. 

LATEST VIDEO:
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineworld newsgoogle map
News Summary - Google Remove Palestine From World Maps-world news
Next Story