കോവിഡിനെ ‘പിടിക്കാൻ’ ഗൂഗ്​ളും ആപ്പിളും

22:26 PM
21/05/2020
google-apple

വാ​ഷി​ങ്​​ട​ൺ: കൊ​റോ​ണ​വൈ​റ​സ്​ ബാ​ധി​ത​രു​ടെ സാ​മീ​പ്യം ക​ണ്ടെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​റി​യി​പ്പ്​ ന​ൽ​കാ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സോ​ഫ്​​റ്റ്​​വെ​യ​ർ അ​പ്​​ഡേ​റ്റ്​ ചെ​യ്​​ത്​ മു​ൻ​നി​ര ക​മ്പ​നി​ക​ളാ​യ ഗൂ​ഗ്​​ളും ആ​പ്പി​ളും. 

ബു​ധ​നാ​ഴ്​​ച​യോ​ടെ തു​ട​ങ്ങി​യ സോ​ഫ്​​റ്റ്​​വെ​യ​ർ അ​പ്​​ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ​െമാ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക​ക​ത്തെ ബ്ലൂ​ടൂ​ത്ത്​ റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച്​ കോ​വി​ഡ്​ രോ​ഗി​ക​ളെ തി​രി​ച്ച​റി​യാം. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​കു​​ന്ന​തോ​ടെ മ​റ്റു​ള്ള​വ​ർ അ​വ​ർ​ക്ക​ടു​ത്തെ​ത്തു​ന്ന​ത്​ ത​ട​യാ​നാ​കു​മെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം. ഈ ​സോ​ഫ്​​റ്റ്​​വെ​യ​റി​​െൻറ സ​ഹാ​യ​േ​ത്താ​ടെ സ​ർ​ക്കാ​റു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്കും ആ​പ്പു​ക​ൾ വി​ക​സി​പ്പി​ച്ച്​ പൗ​ര​ന്മാ​രു​ടെ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കാം. 

Loading...
COMMENTS