വൺ എം.ഡി.ബി: ഗോൾഡ് മാൻ സാഷെ മേധാവികൾക്കെതിരെ കേസ്
text_fieldsക്വലാലംപുർ: കോടിക്കണക്കിന് ഡോളറിെൻറ വൺ എം.ഡി.ബി അഴിമതിക്കേസിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന േഗാൾഡ് മാൻ സാഷെയുടെ മൂന്നു സ്ഥാപനങ്ങളിലെ 17 മേധാവികൾക്കെതിരെ ക്രി മിനൽ കേസെടുത്തു. ഇപ്പോൾ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾക്കെതിരെയാണ് കേസെടുത്തത്.
ഗോൾഡ്മാൻ സാഷെ ഇൻറർനാഷനൽ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് നോഡ്, ഗോൾഡ്മാൻ ഏഷ്യ ഓപറേഷൻസ് മുൻ മേധാവി മിഷേൽ ഇവാൻസ്(ഇദ്ദേഹം ചൈനീസ് ഇകൊമേഴ്സ് ഭീമൻ ആലിബാബയുടെ പുതിയ പ്രസിഡൻറാണ്)എന്നിവരുൾപ്പെടെയാണ് കേസ് ഫയൽ ചെയ്തത്.മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള വൺ എം.ഡി.ബി ഫണ്ടിലേക്ക് 6.5 കോടി ഡോളറിെൻറ ബോണ്ട് ലഭിക്കാൻ ഗോൾഡ് മാൻ സാഷെ സഹായിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഗോൾഡ് മാൻ സാഷെ. ഈ രീതിയിലൂടെ വലിയതുക അപഹരിച്ചതായി വാദമുന്നയിച്ച മലേഷ്യ ഗോൾഡ് മാൻ സാഷെയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമത്തിലാണ്.
വൺ എം.ഡി.ബി അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖ്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ നജീബിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മഹാതീർ മുഹമ്മദാണ് അഴിമതിക്കേസിൽ അന്വേഷണം പുനരാരംഭിച്ചത്. കേസെടുത്ത നടപടിയെ നേരിടുമെന്ന് ഗോൾഡ് മാൻ സാഷെ പ്രതികരിച്ചു.
മലേഷ്യൻമുൻസർക്കാറിലെ ആളുകൾ ബാങ്കിനെ വൺ എം.ഡി.ബി ഫണ്ടിലേക്ക് വലിച്ചിഴക്കുകയായിരുെന്നന്നും അധികൃതർപറഞ്ഞു. 2012നും 2013നുമിടെ മൂന്ന് സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനം വഹിച്ചവരാണ് കുറ്റാരോപിതർ.