ഇവന്താണ്ടാ എലിമുരുകൻ
text_fieldsസിഡ്നി: കേരളത്തിലെ തിയറ്ററുകളിൽ പുലിയെ സാഹസികമായി പിടിക്കുന്ന മോഹൻലാൽ ചിത്രം പുലിമുരുകൾ അരങ്ങു തകർക്കുേമ്പാൾ അങ്ങ് ആസ്ട്രേലിയയിൽ ഒരു എലി മുരുകൻ താരമായിരിക്കുകയാണ്.
വീട്ടിലെ ഫ്രിഡ്ജിന് മുകളിൽ സമാന്യം വലുപ്പമുള്ള എലിയെയും വായ്ക്കുള്ളിലാക്കി പാഞ്ഞുപോകുന്ന ഒരു ചിലന്തിയുടെ ചിത്രം കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ക്യൂൻസ്ലാൻറിലെ കോപ്പബെല്ല സ്വദേശിയായ ജേസൺ വോർമൽ എന്നയാളാണ് ഇൗ ചിത്രമെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ അയൽക്കാരെൻറ വിവരമറിഞ്ഞാണ് ജേസൺ അടുത്ത വീട്ടിലെത്തി ഇൗ കാഴ്ച കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. ഉടൻ ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രം 60 ലക്ഷംപേർ കാണുകയും 41000 കമൻറുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.